Tuesday, 25 December 2018

കേരള മുസ്ലിം ജമാഅത്ത് ബാഡൂര്‍ യൂണിറ്റിന് നവസാരഥികള്‍

ബാഡൂര്‍: കേരള മുസ്ലിം ജമാഅത്ത് ബാഡൂര്‍ യൂണിറ്റിന് പുതിയ നേതൃത്വം നിലവില്‍ വന്നു .പ്രസിഡണ്ട് :സി.എച്ച് യൂസുഫ്, ജനറല്‍ സെക്രട്ടറി: ബി.എം ഹമീദ്, ഫിനാന്‍സ് സെക്രട്ടറി:പി.ബി മുഹമ്മദ്. വൈസ് പ്രസിഡണ്ടുമാര്‍: സി.എച്ച് ഹസൈനാര്‍, ബി.എം അബ്ദുല്ല .ജോയിന്റ് സെക്രട്ടറിമാര്‍: ഹസൈനാര്‍ .ബി പി, മൂസ ബി.പി

സത്താര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കുമ്പള ഡിവിഷന്‍ പ്രസിഡണ്ട് ഫാറൂഖ് സഖാഫി ഉദ്ഘാടനം ചെയ്തു. കുമ്പള സോണ്‍ സെക്രട്ടറി താജുദ്ധീന്‍ മാസ്റ്റര്‍ വിഷയാവതരണം നടത്തി.എസ് എസ് എഫ് ജില്ലാ സെക്രട്ടേറിയേറ്റംഗം സുബൈര്‍ ബാഡൂര്‍ സ്വാഗതവും നിസാര്‍ ബി നന്ദിയും പറഞ്ഞു .


SHARE THIS

Author:

0 التعليقات: