Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » 380 യൂണിറ്റുകളില്‍ ഈ മാസം 31നകം പൂര്‍ത്തിയാകും; കേരള മുസ്‌ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് പുത്തിഗെ രിഫാഇനഗറില്‍ പ്രൗഢ തുടക്കം

380 യൂണിറ്റുകളില്‍ ഈ മാസം 31നകം പൂര്‍ത്തിയാകും; കേരള മുസ്‌ലിം ജമാഅത്ത് വാര്‍ഷിക കൗണ്‍സിലുകള്‍ക്ക് പുത്തിഗെ രിഫാഇനഗറില്‍ പ്രൗഢ തുടക്കം

Written By Muhimmath News on Wednesday, 5 December 2018 | 17:55



കാസര്‍കോട്: പുനസംഘടനാ ഭാഗമായി ഈ മാസം 31നകം ജില്ലയിലെ 380 യൂണിറ്റുകളില്‍ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന വാര്‍ഷിക കൗണ്‍സിലുകളുടെ  ജില്ലാതല ഉദ്ഘാടനം പുത്തിഗെ നോര്‍ത്ത് സര്‍ക്കിളിലെ രിഫാഇ നഗര്‍ യൂണിറ്റില്‍ പ്രൗഢമായി നടന്നു.  സാമൂഹിക ജീര്‍ണതകറ്റക്കെതിരെ കൈകോര്‍ക്കുന്നതിന് ദഅ്‌വാ മിഷന്‍ രൂപീകരണവും  പുതിയ ഭാരവാഹികളുടെ പ്രഖ്യാപനവും പ്രവര്‍ത്തകരില്‍ ആവേശം വിതറി.    

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തോടെയാണ് വാര്‍ഷിക കൗണ്‍സില്‍ നടപടികള്‍ തുടങ്ങിയത്. സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ അല്‍ ഐദറൂസി കല്ലക്കട്ട ഉദ്ഘാടനം ചെയ്തു. യൂണിറ്റുകളാണ് സംഘടനയുടെ ചാലക ശക്തിയെന്നും താഴെ തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്നും തങ്ങള്‍ ഉണര്‍ത്തി.

സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി പുതിയ യൂണിറ്റ് ഭാരവാഹികളെ പ്രഖ്യാപിച്ചു. ജില്ലാ സെക്രട്ടി സുലൈമാന്‍ കരിവെള്ളൂര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ മിഷന്‍ പ്രഖ്യാപനം നടത്തി.

സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍, പി ഇബ്രാഹീം പുത്തിഗെ എന്നിവര്‍ സംഘടനാ സാമ്പത്തിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വഗത സംഘം ചെയ്ര്‍മാന്‍ സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍ പഞ്ഞിപ്പാറ പുതിയ ഭാരവാഹികള്‍ക്ക് രേഖ കൈമാറി. സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ഉജിരെ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.

എസ് എസ് എഫ് ജില്ലാ  ഉപാധ്യക്ഷന്‍ സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, കന്തല്‍ സൂപ്പി മദനി, സോണ്‍ ജനറല്‍ സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, മുഹമ്മദ് പേരാല്‍, ശാഫി സഅദി, അബ്ബാസ് സഖാഫി കാവുംപുറം, ബി കെ യൂസുഫ് ഹാജി, ബശീര്‍ പുളിക്കൂര്‍,  കെ എസ് യൂസുഫ് ഹാജി, കെ എം കളത്തൂര്‍, ഹസന്‍ സി എച്ച്, ഹമീഫ് ജൗഹരി, ഇബ്രാഹീം മുന്നൂര്‍, സുഹൈല്‍, നൗഷാദ് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

യൂണിറ്റ് പുനസംഘടന ഈ മാസം 31നകം പൂര്‍ത്തിയാകും. സര്‍ക്കിള്‍ ജനുവരി 20നകവും സോണ്‍ ഫെബ്രുവരി 15നകവും ജില്ല 28നകവും പുന സംഘടന നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved