Sunday, 9 December 2018

60ാമത് സ്‌കൂള്‍ കലോത്സവം കാസര്‍കോട്ട്

കാസര്‍കോട്:  2019 ലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്താന്‍ തീരുമാനം. ആലപ്പുഴയില്‍ നടന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വെച്ചാണ് ഈ തീരുമാനമുണ്ടായത്. കഴിഞ്ഞ കലോത്സവം കാസര്‍കോട്ട് നടത്തണമെന്ന ആവശ്യം ശക്തമായിരുന്നു. പ്രളയം കാരണം ആലപ്പുഴയിലെ കലോത്സവം ഒഴിവാക്കുമെന്ന പ്രചരണം ഉയര്‍ന്നപ്പോഴാണ് കലോത്സവം ഏറ്റെടുത്ത് നടത്താന്‍ തയ്യാറാണെന്ന് കാസര്‍കോട് ജില്ലാ പഞ്ചായത്ത് രേഖാമൂലം അറിയിച്ചത്.

ഇതിനു പിന്നാലെയാണ് ഇപ്പോള്‍ അടുത്ത കലോത്സവം കാസര്‍കോട്ട് നടത്താന്‍ തീരുമാനമായിരിക്കുന്നത്. ഇതുസംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.


SHARE THIS

Author:

0 التعليقات: