Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
























തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവനുസരിച്ച് കെ എസ് ആര്‍ ടി സിയിലെ എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും. 3861 ജീവനക്കാര്‍ക്കാണ് ഉത്തരവ് നടപ്പാക്കുന്നതോടെ ജോലി നഷ്ടമാവുന്നത്.

ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള പട്ടികയും ഉത്തരവും നിശ്ചിത ഡിപ്പോകള്‍ക്ക് നല്‍കും. പിരിച്ചുവിടല്‍ ഉത്തരവ് കിട്ടിയശേഷം തുടര്‍നടപടി സ്വീകരിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

പത്ത് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാകാത്ത 3861 താല്‍കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിടാന്‍ ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇന്ന് തന്നെ ഉത്തരവ് നല്‍കാന്‍ തീരുമാനമായത്.

കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിനാല്‍ സ്ഥിരം നിയമനമുള്ളവര്‍ക്ക് ലീവ് നല്‍കരുതെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത്രയധികം ജീവനക്കാരുടെ കുറവ് വിവിധ സര്‍വീസുകള്‍ മുടങ്ങാനുള്ള കാരണമാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് നിര്‍ദ്ദേശം. അതേസമയം പി.എസ്.സി അഡൈ്വസ് നല്‍കിയ 4051 ജീവനക്കാരെ നിയമിക്കാനുള്ള നടപടിയും കെ.എസ്.ആര്‍.ടി.സി ആരംഭിക്കും

Leave A Reply