Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page
പാറ്റ്‌ന: ബി.ജെ.പിയുടെ രാമക്ഷേത്ര നിര്‍മാണത്തെ ട്രോളി കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‌വാഹ. സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും ക്ഷേത്രം നിര്‍മ്മിക്കാനല്ല ശ്രമിക്കേണ്ടത് പകരം വികസന പദ്ധതികളായ സ്‌കൂളുകളും കോളേജുകളും ആശുപത്രികളുമാണ് നിര്‍മ്മിക്കേണ്ടതെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

ക്ഷേത്ര ആരാധനയ്‌ക്കോ ക്ഷേത്ര നിര്‍മ്മാണത്തിനോ ഞാന്‍ എതിരല്ല. പക്ഷേ അതെല്ലാം നിയമപരമായ രീതിയിലായിരിക്കണം നടക്കേണ്ടത്.

രാജ്യം ഭരണഘടനയനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഭരണഘടന വ്യക്തമായും മതേതരത്വത്തെ നിര്‍വചിച്ചിരിക്കുന്നു, എന്നാല്‍ ഇവിടെ ഇപ്പോള്‍ ബി.ജെ.പി കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നത് എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ബിഹാറില്‍ ബി.ജെ.പിയുമായുള്ള സഖ്യം വിടുന്നതായുള്ള ഉപേന്ദ്ര കുശ്വാഹയുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം പത്തിന് ദല്‍ഹിയില്‍ നടക്കുന്ന പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗത്തില്‍ കുശ്വാഹ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത് എത്തിനില്‍ക്കെ ബി.ജെ.പിക്ക് തിരിച്ചടിയാണ് സഖ്യകക്ഷികളുടെ പിരിഞ്ഞു പോക്ക്. ജാതി സീറ്റുകള്‍ ഏകോപിപ്പിക്കാന്‍ കഴിയുന്ന കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയും ആര്‍.എല്‍.എസ്.പി നേതാവുമായ കുശ്‌വാഹയുടെ പോക്കും എന്‍.ഡി.എയെ കാര്യമായി തന്നെ ബാധിക്കും.

നാലു മാസത്തിനിടെ എന്‍.ഡി. യില്‍ നിന്ന് രണ്ടാമത്തെ സഖ്യകക്ഷിയാണ് വിട്ടുപോകുന്നത്. ലോക്‌സഭാ സീറ്റ് സംബന്ധിച്ച തര്‍ക്കമാണ് കുശ്‌വാഹയെ സഖ്യം വിടാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചത്. നവംബര്‍ 30 വരെ സീറ്റ് കാര്യത്തില്‍ ധാരണ വരുത്താന്‍ ബി.ജെ.പിക്ക് ഇദ്ദേഹം സമയം നല്‍കിയിരുന്നു.

Leave A Reply