Friday, 28 December 2018

ശോഭാ സുരേന്ദ്രന്റെ സമരപ്പന്തല്‍ സന്ദര്‍ശനം; ലീഗ് നേതാവിനെ സ്ഥാനത്ത് നിന്നും നീക്കി

ഉപ്പള: ശബരിമല വിഷയത്തില്‍ ബി ജെ പി നടത്തുന്ന നിരാഹാര സമരപ്പന്തല്‍ സന്ദര്‍ശിച്ച ലീഗ് നേതാവിനെതിരെ പാര്‍ട്ടി നടപടി. 

യുവജനയാത്രാ സമാപന ദിവസം തിരുവനന്തപുരത്ത് ശോഭാ സുരേന്ദ്രന്റെ ഉപവാസ പന്തല്‍ സന്ദര്‍ശിച്ച മംഗല്‍പാടി പഞ്ചായത്ത് മൂന്നാം വാര്‍ഡ് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഹാജിയെ തല്‍ സ്ഥാനത്ത് നിന്നും നീക്കിയതയായി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു. 

വാര്‍ഡ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിലെ തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. 
പുതിയ ആക്ടിംഗ് പ്രസിഡന്റായി സീനിയര്‍ വൈസ് പ്രസിഡന്റ് 
യു. കെ. ഇബ്രാഹിം ഹാജിയെ തെരെഞ്ഞെടുത്തു.


SHARE THIS

Author:

0 التعليقات: