Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » മലങ്കരെ ഗോള്‍ഡന്‍ ജൂബിലി രിഫായി ദഫ് റാത്തീബ്; ലോഗോ പ്രകാശനം ചെയ്തു.

മലങ്കരെ ഗോള്‍ഡന്‍ ജൂബിലി രിഫായി ദഫ് റാത്തീബ്; ലോഗോ പ്രകാശനം ചെയ്തു.

Written By Muhimmath News on Saturday, 8 December 2018 | 17:37
























മലങ്കരെ: മലങ്കരെ റഹ്മാനിയ്യ ജുമാ മസ്ജിദും ഹിദായത്തുല്‍ ഇസ്ലാം ദഫ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോള്‍ഡന്‍ ജൂബിലി രിഫായി ദഫ് റാത്തീബ് നേര്‍ച്ചയുടെ ലോഗോ ജമാഅത്ത് ഖത്വീബ് ഉസ്മാന്‍ സഅദി ദഫ് കമ്മിറ്റി പ്രസിഡന്റ് ബി.എച്ച് ഷെരീഫിന് നല്‍കി പ്രകാശനം ചെയ്തു. 

2019 ജനുവരി 27 മുതല്‍ ഫെബ്രുവരി 02 വരെ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി സപ്തദിന മതവിജ്ഞാന സദസ്സില്‍ കേരളത്തിലെ പ്രശസ്ഥ സയ്യിദന്മാരും പ്രഭാഷകരും സംബന്ധിക്കും. പരിപാടിയില്‍ ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ ഹാജി, മൊയ്തീന്‍ കുട്ടി, എം.എസ് മുഹമ്മദ്, അന്‍വര്‍ ഹിമമി തുടങ്ങിയവര്‍ പങ്കെടുത്തു. 

ദഫ് കമ്മിറ്റി ജോ.സെക്രട്ടറി ജെലീല്‍ സ്വാഗതവും സ്വാഗതസംഘം വര്‍ക്കിംങ് ചെയര്‍മാന്‍ ശാഫി മലങ്കരെ നന്ദിയും പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved