Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: മലപ്പുറം മഅ്ദിന്‍ അക്കാദമി വൈസനിയം ആഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകുന്നേരം മഞ്ചേശ്വരം ഹൊസങ്കടിയില്‍ നിന്നും പ്രയാണമാരംഭിക്കുന്ന സ്‌നേഹയാത്രക്ക് സ്വീകരണമൊരുക്കി കാസര്‍കോട് ജില്ലയില്‍ നാലു കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച മാനവിക സമ്മേളനങ്ങള്‍ നടക്കും. 
തിങ്കളാഴ്ച രാവിലെ 10 മണിക്ക് സീതാംഗോളി, ഉച്ചക്ക് 2.30 ചെര്‍ക്കള, 4.00 മണിക്ക് മാണിക്കോത്ത്, 6.00 കാലിക്കടവ് ചന്തേര എന്നീ സ്ഥലങ്ങളിലാണ് ജാഥക്ക് സ്വീകരണം ഒരുക്കിയിട്ടുള്ളത്.

സ്വീകരണയോഗങ്ങള്‍ മാനവിക ഐക്യവും മതസൗഹാര്‍ദ്ദവും വിളംബരം ചെയ്യുന്ന മാനവിക സമ്മേളനമായി  മാറും. പ്രാസ്ഥാനിക നേതാക്കള്‍ക്കു പുറമെ വിവിധ മതാചാര്യന്മാര്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും സമ്മേളനങ്ങളില്‍ പങ്കെടുക്കും.

രാവിലെ 10 മണിക്ക് സീതാംഗോളിയില്‍ തുടങ്ങുന്ന പരിപാടിയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിക്കും. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്യും. ഗോപാലകൃഷ്ണ സായിറാംഭട്ട്, ഫാ: ജോസ് ചെമ്പോട്ടിക്കല്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. പി ബി മുഹമ്മദ്, എ എം കയ്യംകൂടല്‍, ഇ കെ മുഹമ്മദ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍,  സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍, വൈ എം അഹ്‌സനി, സുലൈമാന്‍ കരിവെള്ളൂര്‍, അശ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും.


ചെര്‍ക്കളയില്‍ നടക്കുന്ന പരിപാടിയില്‍ സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, അബ്ദുല്‍ കരീം തങ്ങള്‍, യു പി എസ് തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ആലൂര്‍, ഫാ: രാജേഷ് ആര്‍. മാര്‍ത്തോമ, പി എ അശ്‌റഫലി, ടി എം എ കരീം, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, അസീസ് കടപ്പുറം, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി തുടങ്ങിയവര്‍ സംബന്ധിക്കും.


മാണിക്കോത്ത് നടക്കുന്ന പരിപാടിയില്‍ സമസ്ത ജില്ലാ സെക്രട്ടറി മാണിക്കോത്ത് അബ്ദുല്ല മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. ഡോ. വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. കെ പി എസ് തങ്ങള്‍ ബേക്കല്‍, ഹക്കീം കുന്നില്‍, ജഅ്ഫര്‍ തങ്ങള്‍ മാണിക്കോത്ത്, മദനി ഹമീദ് ബല്ലാകടപ്പുറം, സത്താര്‍ കാഞ്ഞങ്ങാട് എന്നിവര്‍ സംബന്ധിക്കും.

ചന്തേരയില്‍ നടക്കുന്ന ജില്ലയിലെ സമാപന പരിപാടിയില്‍ ഹുസൈന്‍ ഹാജി അധ്യക്ഷത വഹിക്കും. പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായിരിക്കും. സയ്യിദ് ത്വയ്യിബ് തങ്ങള്‍ അല്‍ബുഖാരി, പി കെ അബ്ദുല്ല മുസ്‌ലിയാര്‍, മൊയ്തു സഅദി ചേരൂര്‍, മുഹമ്മദ് മുസ്‌ലിയാര്‍ ചെറുവത്തൂര്‍, ജലീല്‍ സഖാഫി മാവിലാടം, പി കെ അബൂബക്കര്‍, അബ്ദുര്‍റഹ്മാന്‍ മദനി പടന്ന  തുടങ്ങിയവര്‍ സംബന്ധിക്കും. 

Leave A Reply