Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: 'ജ്ഞാന സമൃദ്ധിയുടെ ഇരുപത് വര്‍ഷങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ മലപ്പുറം സ്വലാത്ത് നഗറിലെ മഅ്ദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷ വൈസനിയത്തിന്റെ ഭാഗമായി 'സ്‌നേഹ കൈരളിക്കായ്' എന്ന പ്രമേയത്തില്‍ മഞ്ചേശ്വരം ഹൊസങ്കടി മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന സ്‌നേഹയാത്രക്ക് മഞ്ചേശ്വരം ഹൊസങ്കടിയില്‍ പ്രൗഡ തുടക്കം.

മര്‍ഹൂം ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരിയുടെ മഖാം സിയാറത്തോടെ ആരംഭിച്ച സ്‌നേഹ യാത്രയില്‍ നൂറ് വൈസനിയം ഗാര്‍ഡ് അംഗങ്ങളും ആയിരത്തിലധികം പ്രവര്‍ത്തകരും അണിനിരന്നു. 

തുടര്‍ന്ന് ഹൊസംങ്കടി ടൗണില്‍ നടന്ന ഉദ്ഘാടന സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ് റാഹിം മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക നഗര വികസന വകുപ്പ് മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു.  കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി മുഖ്യ പ്രഭാഷണം നടത്തി. 

മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയ്യിദ് അതാഉള്ള തങ്ങള്‍, സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി കൊന്നാര, സയ്യിദ് അശ്‌റഫ് തങ്ങള്‍ ആദൂര്,  സയ്യിദ് അബുദുല്‍ അസീസ് തങ്ങള്‍, സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത്, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅ്ദി കെ സി റോഡ്, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, ഇബ് റാഹിം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ദുല്‍ ഫുകാറലി സഖാഫി, സൈനുദ്ധീന്‍ സഖാഫി കുന്ദമംഗലം, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, സുലൈമാന്‍ കരിവള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, സി എന്‍ ജഅ്ഫര്‍, മദനി ഹമീദ് ഹാജി, സിദ്ധീഖ് സഖാഫി ആവളം, ശാഫി സഅദി ശിറിയ, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, മുഹമ്മദ് സഖാഫി തോക്കെ, നാസര്‍ ബന്താട്, എസ്.കെ അബ്ദുല്ല ഹാജി, മഹ്മൂദ് ഹാജി ഹൊസങ്കടി, പള്ളിക്കുഞ്ഞി ഹാജി പൊസോട്ട്, ലത്തീഫ് ഹാജി ബനാന, സൈനുദ്ധീന്‍ ഹാജി ഹൊസങ്കടി, ഹാരിസ് ഹാജി പെസോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതവും, മുഹമ്മദ് സഖാഫി പാത്തൂര്‍ നന്ദിയും പറഞ്ഞു.


തുടര്‍ന്ന ഇന്ന് ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ നടക്കുന്ന മാനവിക സമ്മേളനത്തില്‍ സ്‌നേഹയാത്രക്ക് സ്വീകരണം നല്‍കും. രാവിലെ സീതാംഗോളിയില്‍ നടന്ന പരിപാടി ബി എസ് അബ്ദുല്ലക്കുഞ്ഞിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശ്രീ. ഗോപാല കൃഷ്ണ സയിറാം ഭട്ട്, ഫാ. ജോസ് ചെമ്പോട്ടിക്കല്‍ പ്രസംഗിക്കും.

ഉച്ചയ്ക്ക് രണ്ട് മണിക്ക് ചെര്‍ക്കളയില്‍ നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിക്കും. വൈകീട്ട് 4 മണിക്ക മാണിക്കോത്ത് നടക്കുന്ന പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം എ പി അബ്ദുല്ല മുസ്‌ലിയാര്‍ അദ്ധ്യക്ഷതയില്‍ ഡോ. വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്യും. വൈകീട്ട് 6 മണിക്ക് കാലിക്കടവ് നടക്കുന്ന ജില്ലാ സമാപന സംഗമം പി കരുണാകരന്‍ എം പി ഉദ്ഘാടനം ചെയ്യും. ഡോ. കാദര്‍ മാങ്ങാട് മുഖ്യ അതിഥിയായിരിക്കും.

 മാനവികതയുടെ സന്ദേശം നല്‍കി വിശ്വല്‍ ഡോക്യുമെന്ററി പ്രദര്‍ശനം, ലഹരിക്കെതിരെ ബോധവത്കരണം എന്നീ പരിപാടികളും നടക്കും

Leave A Reply