Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » മള്ഹര്‍ ഫെസ്റ്റ് 'ജാംബറി'18' ന് പ്രൗഢ തുടക്കം

മള്ഹര്‍ ഫെസ്റ്റ് 'ജാംബറി'18' ന് പ്രൗഢ തുടക്കം

Written By Muhimmath News on Friday, 7 December 2018 | 20:29
























മഞ്ചേശ്വരം: മള്ഹര്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടിയായ ജാംബറിക്ക് പ്രാഢ തുടക്കം. വെള്ളിയാഴ്ച മഗ് രിബിന് ശേഷം മള്ഹര്‍ ശില്‍പി ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരിയുടെ മഖാം സിയാറത്തോടെ തുടങ്ങിയ ഉദ്ഘാടന പരിപാടിയില്‍ ഉമറുല്‍ ഫാറൂഖ് മദനി യുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. കെ സി എ കുട്ടി കൊടുവള്ളി സംഘം അവതരിപ്പിച്ച സീറ പരായണം ഉദ്ഘാടന പരിപാടിക്ക് മാറ്റ് കൂട്ടി. 

ഹസന്‍ സഅദി അല്‍ അഫ്‌ലലി സുബൈര്‍ സഖാഫി സിദ്ധീഖ് സഅദി, കുഞ്ഞാലി സഖാഫി, ഉവൈസ് സിദ്ധീഖി, ജാബിര്‍ സഖാഫി, സിദ്ധീഖ് സഖാഫി, അനസ് സിദ്ധീഖി, സിയാദ് മുട്ടം, പള്ളി കുഞ്ഞി ഹാജി, തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ 250 മത്സരങ്ങളിലായി 400 ഓളം പ്രതിഭകള്‍ മാറ്റുരക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved