Saturday, 15 December 2018

മഞ്ചേശ്വരം ഡിവിഷന്‍ മഴവില്‍ സംഘം മൈ കലണ്ടര്‍ പദ്ധതിക്ക് തുടക്കമായി

ബെജ്ജ: പുതുവര്‍ഷാരംഭത്തിന് മുന്നോടിയായി വിദ്യാത്ഥികള്‍ക്ക് പ്രധാനപെട്ട വിശേഷ ദിവസങ്ങളും അവ നല്‍ക്കുന്ന സന്ദേശങ്ങളും പരിചയപ്പെടുത്തി മഴവില്‍ സംഘം 'മൈ കലണ്ടര്‍ ' പരിപാടികള്‍ക്ക് മഞ്ചേശ്വരം ഡിവിഷന്‍ പരിധിയില്‍ തുടക്കമായി. വിദ്യാഭാസ ദിനം, സാക്ഷരതാ ദിനം, ജല സംരക്ഷണ ദിനം, പുസ്തക ദിനം, ദേശീയ ശാസ്ത്രദിനം, പുകയില വിരുദ്ധ ദിനം, പരിസ്ഥിതി ദിനം അടക്കമുള്ള വിശേഷ ദിനങ്ങളും അവ നല്‍കുന്ന സന്ദേശങ്ങളും പരിചയപ്പെടുത്തിയ പരിപാടി കുട്ടികളില്‍ പുതിയ അനുഭവവും പഠന രംഗത്ത് പ്രചോദനവും നല്‍കി.

എസ് എസ് എഫ്  യൂണിറ്റ് കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന പരിപാടിയുടെ മഞ്ചേശ്വരം ഡിവിഷന്‍ തല ഉദ്ഘാടനം ബെജ്ജ യൂണിറ്റില്‍ വെച്ച് നടന്നു. ഡിവിഷന്‍ പ്രസിഡന്റ നിയാസ് സഖാഫി ആനക്കള്‍ അവരുടെ അധ്യക്ഷതയില്‍ ഡിവിഷന്‍ ജന. സെക്രട്ടറി മുദസിര്‍ മഞ്ചേശ്വരം വിഷയാവതരണം നടത്തി. ഡിവിഷന്‍ സെക്രട്ടറി കബീര്‍ ബെജ്ജ സ്വാഗതവും യൂണിറ്റ് പ്രസിഡന്റ് റാഫി ബെജ്ജ നന്ദിയും പറഞ്ഞു. പരിപാടിയില്‍ മറ്റു സെക്ടര്‍ നേതാക്കള്‍ യൂണിറ്റ് ഭാരവാഹികള്‍ സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: