Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: നമ്മുടെ ആരോഗ്യമാണ് നമ്മുടെ സമ്പത്ത് എന്ന മുദ്രാവാഖ്യവുമായ് മുഹിമ്മാത്ത് എ കെ ജി നഗര്‍ കേന്ദ്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെയും ജനരക്ഷ കാസര്‍കോടിന്റെയും ആഭിമുഖ്യത്തില്‍ യേനപ്പോയ ആയുര്‍വേദ ഹോമിയോപതി മെഡിക്കല്‍ കോളേജ് ഹോസ്പ്പിറ്റലിന്റെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ വൈദ്യ പരിശോധന ക്യാമ്പ് സമാപിച്ചു.
ഇരുന്നൂറോളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

 മസ്ജിദ് അലീഉല്‍ അഹ്ദല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി പി എം മുഹമ്മദ് അലിയുടെ അധ്യക്ഷതയില്‍ പുത്തിഗെ പഞ്ചായത്ത് മെമ്പര്‍ ഇ കെ മുഹമ്മദ് കുഞ്ഞി പ്രസ്തുത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത ക്യമ്പില്‍ പ്രാദേശിക വളണ്ടിയര്‍മാരായി ഇ കെ അബ്ദുല്‍ അസീസ്, മുഹമ്മദ് ഹനീഫ്, സാബിര്‍, മുഖ്താര്‍, മുസ്തഫ അഹ്‌സനി, ഫസല്‍ റഹ്മാന്‍ അഹ്‌സനി, ഹുസൈന്‍ ഹാജി, ബി ഇ മുഹമ്മദ് കുഞ്ഞി ഹാജി, ഹംസ സഖാഫി കുട്ടശ്ശേരി, മുസ്ഥഫ, അബൂബക്കര്‍, ഉമര്‍ ഉപ്പിന, എന്നിവരുടെ സേവനം ഉണ്ടായിരുന്നു.
തുടര്‍ന്നുള്ള മാസങ്ങളില്‍ ഡെന്റല്‍ കോളേജ്, അലോപതി, എന്നി ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ വിപുലമായി കൊണ്ട് സൗജന്യ വൈദ്യ പരിശോധന ക്യാമ്പും ഉണ്ടായിരിക്കുമെന്ന് ക്യാമ്പ് പി ആര്‍ ഒ അബ്ദുല്‍ റസ്സാഖ് ദേര്‍ളക്കട്ട അറിയിച്ചു.

സാവിയ്യ ഇസ്ലാമിക് പ്രീ സ്‌കൂള്‍ കര്‍ണാടക സ്‌റ്റേറ്റ് റീജനല്‍ മാനേജര്‍ സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ സ്വാഗതവും ജനരക്ഷാ വളണ്ടിയര്‍ നാസര്‍ ബായാര്‍ നന്ദിയും പറഞ്ഞു. 




Leave A Reply