Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം മൊഗ്രാല്‍ മിലാദ് നഗറില്‍ വെച്ച് നടക്കുന്ന മിലാദ് ഫെസ്റ്റ്  2018 നബിദിനാഘോഷ പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു. 
  സ്വാഗത സംഘം ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പഴയ മിലാദ് കമ്മിറ്റി സീനിയര്‍ അംഗം പി.എം. മുഹമ്മദ് ഒമാന്‍ ഗള്‍ഫ് കമ്മിറ്റി അംഗം നജുവിന് നല്‍കികൊണ്ട് ലോഗോ പ്രകാശനം നിര്‍വഹിച്ചു.
2018 ഡിസംബര്‍ 7ാം തീയ്യതിയാണ് മിലാദ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്.  പഴയ മിലാദ് കമ്മിറ്റിയുടെ ഒരു ഓര്‍മ്മ പുതുക്കലിന്റെ ഭാഗമായാണ് ഇങ്ങിനെയൊരു പരിപാടി ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച്ച രാവിലെ 9.30ന് ' ദീനീ രംഗത്തെ മുസ്ലീം സ്ത്രീകള്‍ ' എന വിഷയത്തില്‍ സെമിനാറൊടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്.
ഉച്ചയ്ക്ക് 1.30 ന് മൗലൂദ് പാരായണം, 3 മണിക്ക് പഴയമിലാദ് കമ്മിറ്റി അംഗം എം. പി. എ. റഹ്മാന്‍ അനുസ്മരണം, വൈകുന്നേരം 4 മണി മുതല്‍ മൊഗ്രാലിലെയും, പരിസര പ്രദേശങ്ങളിലെയുമായി 7 മദ്രസകളിലെ വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന ഇസ്ലാമിക കലാമത്സരം, വൈകുന്നേരം 6.30ന് സമാപന സമ്മേളനം, 7.30 ന് മിലാദ് നഗറുമായി ബന്ധപ്പെട്ട വിഷയത്തില്‍ ക്വിസ് മത്സരം, 8 മണിക്ക് പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ കലാപ്രദര്‍ശന മത്സരം രാത്രി 9 മണിക്ക് മിലാദ് പ്രഭാഷണം 9.30 ന് മജ്‌ലിസുന്നൂര്‍, ആദരിക്കല്‍ ചടങ്ങ് എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും.

       ചടങ്ങില്‍ എം. പി. എ. അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. എം. എ. മൂസ, എം. എ. ഇബ്രാഹിം, കെ. എ. മുഹമ്മദ് സി. എച്ച്. കാദര്‍, ടി. എ. ജലാല്‍, ഷാഫി മിലാദ് നഗര്‍, റിയാസ് മൊഗ്രാല്‍, ടി. പി. അബ്ദുള്ള , ഇബ്രാഹിം മിലാദ് നഗര്‍, എം. എസ്. അഷറഫ്, ബഷീര്‍ ഫിര്‍ദൗസ്, മിദ്‌ലാജ്. ടി. പി, എ. എം. അബ്ദുല്‍ ഖാദര്‍ ലിബാസ്, സിദ്ധിഖ്. പി. എസ്, ടി. ഹനീഫ്, എം. എസ്.  മുഹമ്മദ് കുഞ്ഞി, സഫ് വാന്‍, ഇര്‍ഷാദ്, ബാസിത്, മുഹമ്മദ് ഫസല്‍ എന്നിവര്‍ പ്രസംഗിച്ചു, എം. എ. അബ്ദുല്‍ റഹിമാന്‍ യു. എ. ഇ. സ്വാഗതം പറഞ്ഞു.

Leave A Reply