Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » » പട്‌ല മശ്രിഖുല്‍ ഉലൂം മീലാദ് മഹര്‍ജാന്‍- 2018 സമാപിച്ചു

പട്‌ല മശ്രിഖുല്‍ ഉലൂം മീലാദ് മഹര്‍ജാന്‍- 2018 സമാപിച്ചു

Written By Muhimmath News on Wednesday, 5 December 2018 | 19:06
























പട്‌ല: മശ്രിഖുല്‍ ഉലൂമിന്റെ മീലാദ് മഹര്‍ജാന്‍ 2018 സമാപിച്ചു. ഡിസംബര്‍ 2ന് ഞായറാഴ്ച രാവിലെ മുതല്‍ സാഹിത്യ സമാജത്തിലെയും തഖ്‌വിയയിലെയും വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികളുടെ കലാവിരുന്നും ഡിസംബര്‍ 3ന് റഫീഖ് സഅദി ദേലംപാടിയുടെ ഹുബ്ബുറസൂല്‍ പ്രഭാഷണവും സമാപനദിവസമായ ഡിസംബര്‍ 4ന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ നേതൃത്വത്തില്‍ മൗലീദ് പാരായണവും നടന്നു. 

ഖത്മുല്‍ ഖുര്‍ആന്‍ ദുആ മജ്‌ലിസിന് ശേഷം തബറുക് വിതരണത്തോടെ പരിപാടി സമാപിച്ചു. സ്ഥാപന ചെയര്‍മാന്‍ സി എച്ച് മുഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയില്‍ ഹാരിസ് ഫാലിലി ഉദ്ഘാടനം ചെയ്തു. സത്താര്‍ പട്‌ല സ്വാഗതാവും ഫയാസ് സി കെ നന്ദിയും പറഞ്ഞു 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved