Monday, 17 December 2018

ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മത സൗഹാര്‍ദ്ധത്തിന്റെ അംബാസിഡര്‍; മന്ത്രി കെ.ടി ജലീല്‍

കോഴിക്കോട്: ചുരുങ്ങിയ കാലയളവില്‍ വിദ്യാഭ്യാസ കാരുണ്യ രംഗത്ത് മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ മുന്നില്‍ നിന്ന് നയിച്ച ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ മത സൗഹാര്‍ത്തിന്റെ അംബാസിഡറാണെന്നും അദ്ദേഹത്തിന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന മഅ്ദിന്‍ അക്കാദമിയുടെയും പ്രവര്‍ത്തനങ്ങളെ എന്നും അത്ഭുതത്തോടെ മാത്രമേ നോക്കിക്കാണാന്‍ സാധിച്ചിട്ടുള്ളുവെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. 

ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍ക്കുള്ള ജന്മനാടിന്റെ ആദരവ് പരിപാടിയില്‍ വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സംസ്‌കൃതിയുമായി ഇസ്‌ലാമിനെ ബന്ധിപ്പക്കുന്നതില്‍ സാദാത്തുക്കള്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബുഖാരി സാദാത്തുക്കളും മമ്പുറം തങ്ങളും ഉദാഹരണം മാത്രം. കോന്തുനായരെ തന്റെ കാര്യസ്ഥനാക്കിയതിലൂടെ മമ്പുറം തങ്ങള്‍ നല്‍കിയത് മാനവികതയുടെ ഉത്തമ മാതൃകയാണ്. 52 രാജ്യങ്ങള്‍ സന്ദര്‍ശിച്ച അനുഭവ സമ്പത്തുമായി സമൂഹത്തിന് നേതൃത്വം നല്‍കുന്ന ഖലീല്‍ അല്‍ ബുഖാരി തങ്ങളുടെ ഇന്നത്തെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കുമ്പോള്‍ ഈ മാതൃക ദര്‍ശിക്കാനാകും. 

മലപ്പുറത്ത് നിന്ന് പാവപ്പെട്ടവന് രാജ്യാന്തര യൂണിവേഴ്‌സിറ്റികളില്‍ പഠനത്തിന് അവസരമൊരുക്കുന്നതിലും ലോകോത്തര ഭാഷകള്‍ മലപ്പുറത്തേക്ക് കൊണ്ട് വരുന്നതിനും തങ്ങള്‍ വഹിച്ച പങ്ക് വലുതാണ്. ഐക്യരാഷ്ട്ര സഭയില്‍ തലപ്പാവ് ധരിച്ച് വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് ഈ രാജ്യത്തിന് അഭിമാനമാണ്. ഈ തടിച്ച് കൂടിയ ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തെ ജനം എങ്ങനെ സ്വീകരിച്ചു എന്നതിന്റെ വ്യക്തമായ മറുപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


SHARE THIS

Author:

0 التعليقات: