Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























ദമ്മാം: ദമ്മാം മിശ്കാത് സുന്നി സെന്ററിന്റെ കാര്യദര്‍ശി യുസുഫ് മുസ്‌ലിയാര്‍ തിരൂരിന് മിശ്കാത് സുന്നി സെന്ററില്‍ ഹൃദ്യമായ യാത്രയയപ്പു നല്‍കി 
രണ്ടര പതിറ്റാണ്ട് ദമ്മാം ലേഡീസ് മാര്‍ക്കറ്റ് കേന്ദ്രീകരിച്ചു നടത്തിയ മത ,സാമൂഹ്യ ,സാംസ്‌കാരിക പ്രവര്‍ത്തന രംഗത്തും ഇസ്ലാമിക്  കള്‍ചറല്‍ ഫൗഡേഷന്‍ (ഐ സി എഫി) ന്റെ ദമ്മാം സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് അംഗം, മിശ്കാത് സുന്നി സെന്ററിന്റെ പ്രസിഡന്റ്, നജ്മ ഹജ്ജ് ഉംറ പ്രവര്‍ത്തക സമിതി അംഗം,തുടങ്ങിയ നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തകനാണ് 

മിശ് കാത് കേന്ദ്രീകരിച്ചു വിവിധ പദ്ധതികള്‍ പ്രവാസ ലോകത്തും ,നാട്ടിലുമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. പാവപ്പെട്ട  കുട്ടികളുടെ കല്യാണത്തിനു 100 പവന്‍ സ്വര്‍ണം, തിരുവനന്തപുരം ആര്‍ സി സിക്കു മുന്നില്‍ ഖാദിസിയ കേന്ദ്രീകരിച്ചു ആംബുലന്‍സ്, മര്‍കസ് നോളേജ് സിറ്റിക്ക് 10 ലക്ഷം, മര്‍കസ് റൂബി ജൂബിലി ഫണ്ട്, വിവിധ ദീനി സ്ഥാപനങ്ങള്‍ക്ക് സഹായം,  നിര്‍ധനരാ 50 രോഗികള്‍ക്കു പ്രതിമാസ സഹായം, ഭവന സഹായം അവയില്‍ ചിലതാണ്.

   ഐ.സി.എഫ് ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് അഹ്‌സനി ഉല്‍ഘാടനം ചെയ്ത സദസ്സില്‍ ഐ.സി.എഫ്  സെന്‍ട്രല്‍ നേതാക്കളായ,അബ്ദുസ്സമദ് മുസ്ല്യാര്‍, അബ്ദുല്‍ ബാരി നദ്‌വി ,ഹാരിസ് ജൗഹരി, മുഹമ്മദ്  കുഞ്ഞി അമാനി ,ഹംസ എളാട് , രിസാല സ്റ്റഡി സര്‍ക്കിള്‍  നേതാക്കളായ അഷ്‌റഫ് ചാപ്പനങ്ങാടി, ഷഫീഖ് ജൗഹരി,ബഷീര്‍ ബുഹാരി ,മിശ്കാത് പ്രതിനിധികളായ,ഷൗക്കത് പെരുമ്പാവൂര്‍,സിദ്ധീഖ് പാക്കത്തു, കെ എം സി സി  പ്രതിനിധി ഹമീദ് വടകര എന്നിവര്‍ സംസാരിച്ചു
ഐ.സി.എഫ്, ആര്‍ എസ് സി, മിശ്കാത്ത് സുന്നിസെന്റര്‍, ഖാദിസിയ്യ എന്നീ സംഘടനാ സ്ഥാപന കമ്മിറ്റികളുടെ ഉപഹാരങ്ങള്‍ നല്‍കി. മുഹമ്മദ് അലി പാഴൂര്‍ ആമുഖ പ്രഭാഷണവും  ,ഷഫീഖ് പേരാവൂര്‍ നന്ദിയും പറഞ്ഞു 


 യൂസുഫ് മുസ്ല്യാര്‍ മറുപടി പ്രസംഗം നടത്തുന്നു 

Leave A Reply