Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

കുമ്പള: മൊഗ്രാല്‍ മീലാദ് നഗറില്‍ സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ്  2018 നബിദിനാഘോഷ പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി. മിലാദ് കമ്മിറ്റി ഭാരവാഹികള്‍ കുമ്പള പ്രസ്സ് ഫോറത്തില്‍ വിളിച്ച് ചേര്‍ത്ത പത്രസമ്മേളനത്തില്‍ അറിയിച്ചു.
        
പഴയ മിലാദ് കമ്മിറ്റി അംഗങ്ങള്‍ നബിദിനത്തില്‍ ഒത്തുകൂടല്‍ ചടങ്ങ് സംഘടിപ്പിച്ചതോടെയാണ് ഇത്തരത്തിലുള്ള പരിപാടി ആസൂത്രണം ചെയ്തത്. പരിപാടിയുടെ മുന്നോടിയായി പഴയ മിലാദ് കമ്മിറ്റി സീനിയര്‍ അംഗം എം. എ. ഹംസ പതാക ഉയര്‍ത്തകയും പിന്നീട് സ്വാഗത സംഘം ഓഫീസ് തുറക്കുകയും ചെയ്തു. പരിപാടിക്ക് മികച്ച പ്രതികരണമാണ് നാട്ടില്‍ നിന്നും, ഗള്‍ഫ് അംഗങ്ങളില്‍ നിന്നും ലഭിച്ചത്.
         
ഡിസംബര്‍ 7 വെള്ളിയാഴ്ച രാവിലെ പരിപാടികള്‍ക്ക് തുടക്കമാവും. സ്ത്രീകള്‍ക്കായുള്ള മതപഠന ക്ലാസും, 'ദീനീ സേവന രംഗത്തെ മുസ്ലിം സ്ത്രീകള്‍ ' എന്ന വിഷയത്തില്‍ 9.30 ന് സെമിനാറും നടക്കും. മിലാദ് കമ്മിറ്റി അംഗം എം.എം റഹ്മാന്റെ അദ്ധ്യക്ഷതയില്‍ അഫ്‌സത്ത് ടീച്ചര്‍,  പടന്ന ക്ലാസെടുക്കും എം. പി. അബ്ദുല്‍ ഖാദര്‍ സ്വാഗതം പറയും.
    
           
ഉച്ചയ്ക്ക് ജുമുഅ നമസ്‌കാരാനന്തരം 1.30 ന്  മൗലൂദ് പാരായണം. മൊഗ്രാല്‍ വലിയ ജുമാ മസ്ജിദ് ഖത്ത്വീബ് മുജീബുറഹ്മാന്‍ നിസാമി ഷാഫി ജുമാ മസ്ജിദ് ഇമാം അബ്ദുല്‍ കരീം ഫൈസി എന്നിവര്‍ നേതൃത്വം നല്‍കും. 3.30 ന് പഴയ കാല മിലാദ് കമ്മിറ്റി അംഗമായിരുന്ന എം. പി. എ റഹ്മാന്‍ അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കും. ശാഫി മീലാദ് നഗറിന്റെ അദ്ധ്യക്ഷതയില്‍ എം. എ. മൂസ അനുസ്മരണ പ്രഭാഷണം നടത്തും സി. എച്ച്. ഖാദര്‍ സ്വാഗതം പറയും.
    
4 മണിക്ക് മൊഗ്രാലിലെയും പരിസര പ്രദേശങ്ങളിലേയും 7 മദ്രസകളിലെ  സീനിയര്‍ വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക് കലാമത്സരങ്ങള്‍ക്ക് തുടക്കമാവും. മഗ്‌രിബ് നമസ്‌കാരാനന്തരം 6.30ന് സമാപന സമ്മേളനം നടക്കും. ടി. പി. മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര കമ്മിറ്റി അംഗം എം. എ. ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ' നന്മയുടെ കൂട്ടായ്മകള്‍ ' എന്ന വിഷയത്തില്‍ ശാഫി ജുമാ മസ്ജിദ് ഖത്ത്വീബ് സലാം വാഫി മലപ്പുറം പ്രഭാഷണം നടത്തും എം. എ. അബ്ദുല്‍ റഹിമാന്‍ യു. എ. ഇ സ്വാഗതം പറയും. തുടര്‍ന്ന് രാത്രി 8.30 ന് പൂര്‍വ്വ വിദ്യര്‍ത്ഥികളുടെ കലാ മത്സരം, മീലാദ് നഗര്‍ വിഷയത്തിലുള്ള ക്വിസ് മത്സരം, പഴയ മീലാദ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ആദരവ്, ട്രോഫി, സമ്മാനദാനം എന്നിവ നടക്കും. രാത്രി 10 മണിക്ക് സയ്യിദ് മുഹമ്മദ് മദനി തങ്ങള്‍ നേതൃത്വം നല്‍കുന്ന 'മജ്‌ലിസ്സുന്നൂര്‍' പരിപാടിയോടെ സമാപനമാകും.

ടി. എ. ജലാല്‍ നന്ദി പറയും.
       
പത്ര സമ്മേളനത്തില്‍ എം. എ. മൂസ, എം. എം. റഹ്മാന്‍, എം. എ. അബ്ദുല്‍ റഹിമാന്‍  യു. എ. ഇ, എം. പി. അബ്ദുല്‍ ഖാദര്‍, സി. എച്ച്. ഖാദര്‍ , ഷാഫി മീലാദ് നഗര്‍, ടി. പി. അബ്ദുള്ള,  റിയാസ് മൊഗ്രാല്‍, എം. എ. ഹംസ, ബി. എ. മുഹമ്മദ് കുഞ്ഞി,  അബ്ദുല്‍ ഖാദര്‍ എ. എം, മുഹമ്മദ് അബ്‌കോ, കെ. പി. മുഹമ്മദ്  എന്നിവര്‍ പങ്കെടുത്തു.

Leave A Reply