Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍:കേരള മുസ്ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ് എസ്.എഫ് മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന താജുല്‍ ഉലമ, നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ചക്ക് പതാക ഉയര്‍ന്നു. സയ്യിദ് സീതിക്കോയ തങ്ങള്‍ മൊഗ്രാല്‍ പുത്തൂര്‍ പ്രാര്‍ത്ഥന നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ കരീം കുഞ്ഞാലി കടവത്ത് പതാക ഉയര്‍ത്തി. അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന്, സഈദ് സഅദി, മന്‍സൂര്‍ മുസ്ലിയാര്‍, ഫാറൂഖ് സഖാഫി, ബാദുഷ സഖാഫി അല്‍ഹാദി, ശിഹാബ് ഹിമമി, മുഹമ്മദ് മുണ്ടേക്ക, ത്വാഹിര്‍ ഹാജി, ഹസ്സന്‍ ചൗക്കി, പയ്യക്കി മുഹമ്മദ്, ഹാജി,ഹക്കീം ഹാജി, അഷ്‌റഫ് ഹാജി, ഹസ്സന്‍ ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ടീം മഹബ്ബ അവതരിപ്പിക്കുന്ന ബുര്‍ദ: മജ്‌ലിസോടെ പരിപാടിക്ക് തുടക്കം കുറിക്കും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന ഉദ്ഘാടന സംഘമം എസ്.വൈ.എസ് സംസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അദ്യക്ഷതയില്‍ സയ്യിദ് അഹ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.നൗഫല്‍ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.സയ്യിദ് ഫഖ്‌റുദ്ധീന്‍ അല്‍ഹദ്ദാദ് തങ്ങള്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.

ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് മര്‍കസുല്‍ മൈമന്‍ സ്റ്റുഡന്‍സ് ടീം അവതരിപ്പിക്കുന്ന ഖവ്വാലിയോടെ സമാപന പരിപാടിക്ക് തുടക്കം കുറിക്കും. അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി മൗലിദ് മജ്‌ലിസിന്‍ നേതൃത്വം നല്‍കും. മഗ് രിബ് നിസ്‌ക്കാരാനന്തരം നടക്കുന്ന അനുസ്മരണ സമ്മേളനം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി.എന്‍ ജാഅ്ഫര്‍ ആമുഖ പ്രഭാഷണം നടത്തും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ കൊയിലാണ്ടി,സ യ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബാദുഷ സഖാഫി ആലപ്പുഴ, ഖാജാ മുഈനുദ്ധീന്‍ സഖാഫി, സയ്യിദ് സീതിക്കോയ തങ്ങള്‍, ശാഫി ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

Leave A Reply