Tuesday, 18 December 2018

മുഹിമ്മാത്ത് അഹ്ദലിയ്യയും താജുല്‍ ഉലമ ആണ്ടുനേര്‍ച്ചയും 22ന്

പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിനു കീഴില്‍ മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി തങ്ങളുടെ ആണ്ടുനേര്‍ച്ചയും ഡിസംബര്‍ 22ന് വിപുലമായി നടക്കും. 

രാവിലെ ഒമ്പതുമണിക്ക് എട്ടിക്കുളം താജുല്‍ ഉലമാ മഖാമില്‍ നടക്കുന്ന സിയാറത്തിന് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 
വൈകിട്ട് നാലുമണിക്ക് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് അബ്ദുല്‍ ഗഫൂര്‍ ബാഖവി നേതൃത്വം നല്‍കും. 5.30ന് നടക്കുന്ന അഹ്ദല്‍ മഖാം സിയാറത്തിന് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ നേതൃത്വം നല്‍കും. 6.30 മുതല്‍ നടക്കുന്ന അനുസ്മരണ ദിക് ര്‍ ദുആ സമ്മേളനത്തിന് ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. 

പ്രമുഖ വാഗ്മി ലുഖ്മാനുല്‍ ഹകീം മിസ്ബാഹി അനുസ്മരണ ഉത്‌ബോധന പ്രഭാഷണം നടത്തും.
സയ്യിദ് ഇസ്മാഈല്‍ ബാഫഖി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 

പരിപാടിയുടെ ഭാഗമായി ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, ഉത്‌ബോധനം, അനുസ്മരണം, തഹ് ലീല്‍, സമൂഹ പ്രാര്‍ത്ഥന, തബറുക് വിതരണം എന്നിവയും നടക്കും. 


SHARE THIS

Author:

0 التعليقات: