Tuesday, 18 December 2018

ലോക അറബി ഭാഷ ദിനം; മുഹിമ്മാത്തില്‍ ശ്രദ്ധേയമായ പരിപാടികള്‍

പുത്തിഗെ: ലോക അറബി ഭാഷാ ദിനത്തില്‍ മുഹിമ്മാത്തില്‍ വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ കൈകാര്യം ചെയ്യുന്നതും ഇരുപത്തി ആറ് രാഷ്ട്രങ്ങളില്‍ ഔദ്യോഗിക ഭാഷയായി അംഗീഗകരിക്കപ്പെട്ടതുമമായ അറബി ഭാഷയുടെ പ്രസക്തി വിളിച്ചറിയിച്ച് കൊണ്ടായിരുന്നു പരിപാടികള്‍.

ഭാഷാ പരിജ്ഞാനത്തിനും പരിപോഷണത്തിനും ഉദകും വിദം മുഹിമ്മാത്ത് ശരിഅത്ത്, ദഅ്‌വ, ഖൂര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ വിദ്യാര്‍ത്ഥികള്‍ ശജറ, ഇശാറ, അറള് എന്നീ പ്രോഗ്രാമുകളും ഡ്യോക്യൂമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. 





ആഘോഷ പരിപാടികള്‍ സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ അബ്ബാസ് സഖാഫി മലപ്പുറം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കാമില്‍ സഖാഫി സന്ദേശ ഭാഷണം നടത്തി. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ കാദര്‍ സഖാഫി എന്നിവര്‍ ആശംസ നേര്‍ന്നു. ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി. 
സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുസ്സലാം അഹ്‌സനി, ശരീഫ് സഖാഫി, ലത്വീഫ് സുറൈജി, ഹസന്‍ ഹിമമി, കുഞ്ഞഹ്മദ് അഹ്‌സനി, ശഹീര്‍ ഹിമമി തുടങ്ങിയവര്‍ സംബന്ധിച്ചു.



SHARE THIS

Author:

0 التعليقات: