Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page
പുത്തിഗെ: മുഹിമ്മാത്തുല്‍ മുസ്ലിമീന്‍ എജ്യുക്കേഷന്‍ സെന്റര്‍ സനദ് ദാനവും മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 13-ാമത് ഉറൂസ് മുബാറക്കും 2019 ഏപ്രില്‍ 13 മുതല്‍ 15 വരെ നടത്താന്‍ സമസ്ത സെന്ററില്‍ പ്രസിഡന്റ് കാന്തപുരം എപി. അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഹിമ്മാത്ത് എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.

ജനുവരിയില്‍ വിപുലമായ സംഘാടകസമിതി നിലവില്‍വരും. വിദ്യാഭ്യാസ- ജീവകാരുണ്യ പ്രവര്‍ത്തനരംഗം വിപുലപ്പെടുത്തും. ദീനി-ദഅ്‌വ പഠന ഗവേഷണ വിഷയങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ ഉള്‍പ്പെടുത്താനും തീരുമാനിച്ചു. 
ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

മര്‍കസ് സീനിയര്‍ മുദര്‍രീസ് വി.പി.എം. ഫൈസി വില്യാപ്പള്ളി ആമുഖപ്രഭാഷണം നടത്തി. സയ്യിദ് ഇബ്‌റാഹിം ഹാദി സഖാഫി ചൂരി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനി കാമില്‍ സഖാഫി, സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി, ഹാജി അമീറലി ചൂരി, സി.എച്ച്. മുഹമ്മദ് കുഞ്ഞി പട്‌ള, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സി.എം. അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, സുലൈമാന്‍ കരിവെളളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, ബശീര്‍ പുളിക്കൂര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു. 

Leave A Reply