Wednesday, 26 December 2018

മുംബൈയില്‍ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണം ഞായറാഴ്ച

മുംബൈ: ജാമിഅ സഅദിയ്യ മുംബൈ കമ്മിറ്റി സംഘടിപ്പിക്കുന്ന വിപുലമായ താജുല്‍ ഉലമ-നൂറുല്‍ ഉലമ അനുസ്മരണ സംഗമവും മാസാന്ത നാരിയത്ത് സ്വലാത്തും ഡിസംബര്‍ 30 ഞായറാഴ്ച 9 മണി മുതല്‍ മര്‍കസ് ഓഫീസ് ഹാളില്‍  നടക്കും. 

മാസാന്ത സ്വലാത്ത് മജ്‌ലിസിന് മുഹമ്മദ് കുഞ്ഞി സഖാഫി ഉളുവാര്‍ നേതൃത്വം നല്‍കും. നൗഫല്‍ അഹ്‌സനി മുഖ്യപ്രഭാഷണം നടത്തും. മുഹമ്മദ് ഇസ്മായില്‍ അംജദി  ദുഹ മജ്‌ലിസിന് നേതൃത്വം നല്‍കും.

മൂഹമ്മദ് സഖാഫി, ഇബ്രാഹിം സുഹ്രി, അബ്ദുല്ല സഖാഫി, നൗഷാദ് സഅദി, ഖാലിദ് മുസ്‌ല്യാര്‍, ഇര്‍ഫാന്‍ നഈമി,ഹഖിം അംജദി, അഷ്‌റഫ് സഅദി, തുടങ്ങിയവര്‍ സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: