കുമ്പള: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ മകനും മുഹിമ്മാത്ത് സെക്രട്ടറിയുമായ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങളുടെ മകന് സയ്യിദ് ഫള്ല് ആബിദ് അഹ്ദല്‍ (7മാസം) മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് മംഗലാപുരം ഹോസ്പിറ്റലിലായിരുന്നു മരണം. കബറടക്കം വൈകിട്ട് 6:30 ന് മുഹിമ്മാത്ത് അഹ്ദല്‍ മഖാം പരിസരത്ത് നടക്കും.
മാതാവ്: സയ്യിദത്ത് സീനത്ത് ബീവി, സഹോദരങ്ങള്‍: സയ്യിദത്ത് മുഹ്സിന, സയ്യിദത്ത് മുനവ്വിറ, സയ്യിദ് സൈനുല്‍ ആബിദ്.
നിര്യാത്തില്‍ സമസ്ത കേന്ദ്ര മുശാവറാ അംഗം കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ അനുശോചിച്ചു