ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നീണ്ടകാലം കര്‍ണാടകയില്‍ പള്ളി ഇമാമായും മദ്റസാധ്യാപകനുമായും സേവനം ചെയ്ത അദ്ദേഹം പിന്നീട് സഊദി അറേബ്യയില്‍ ബിസിനസ് ചെയ്തുവരികയായിരുന്നു.
അലിക്കുഞ്ഞി ഉസ്താദിന്റെ പ്രമുഖ ശിഷ്യന്മാരില് ഒരാളായ മൂസ ഹാജി സ്ഥാപന-പ്രസ്ഥാന പ്രവര്‍ത്തനരംഗത്തും സജീവമായിരുന്നു.
ലത്വീഫിയ്യ ജുമാ മസ്ജിദില്‍ നടന്ന മയ്യത്ത് നിസ്കാരത്തിന് അലിക്കുഞ്ഞി മുസ്ലിയാര് നേതൃത്വം നല്കി.
മരണ വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ വസതിയിലെത്തി. മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ശഹീര്‍ അല്‍ബുഖാരി, ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, ഹുസൈന് സഅദി കെ.സി. റോഡ്, മുഹമ്മദ് സഖാഫി പാത്തൂര്‍, റഫീഖ് സഅദി ദേലംപാടി , സയ്യിദ് കെ എസ് അലിതങ്ങള്‍ കുമ്പോല്‍, മൂസല്‍ മദനി തലക്കി
ഭാര്യ: ആഇശ. മറ്റു മക്കള്‍: ഹാഫിള് ഉനൈസ് നഈമി (ദുബായ്), ഉവൈസ്, ഹിന സുബൈദ. മരുമക്കള്‍: ജാസ്മിന്, ഖൈറുന്നിസ.