Thursday, 13 December 2018

മജീര്‍പള്ളയിലെ മൂസ ഹാജി നിര്യാതനായി
























ഉപ്പള: കേരള മുസ്ലിം ജമാഅത്ത് മജീര്‍പള്ള യൂനിറ്റ് ജനറല്‍ സെക്രട്ടറിയും സംഘകുടുംബത്തിലെ സജീവ സാന്നിധ്യവുമായിരുന്ന മജീര്‍പള്ളയിലെ മൂസ ഹാജി (60) നിര്യാതനായി. പൊയ്യത്തബയല്‍ ജമാഅത്ത് വൈസ് പ്രസിഡന്റ്, മണവാട്ടി ബീവി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 

മാതാവ്: ഉമ്മുല്‍കുല്‍സു. മക്കള്‍: അമീന്‍, ഹലീം, അമീറ, അറഫ, ആഷിഖ. സഹോദരങ്ങള്‍: ബാവ, സൈനബ, സഫിയ, നഫീസ, ഹാജിറ, ബീഫാത്തിമ, മോളു. 

മരണ വിവരമറിഞ്ഞ് സുന്നീ പ്രാസ്ഥാനികരംഗത്തെ നിരവധി പേര്‍ വീട്ടിലെത്തി. മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീല്‍ അല്‍ബുഖാരി നേതൃത്വം നല്‍കി. താജുശ്ശരീഅ എം. അലിക്കുഞ്ഞി മുസ്ലിയാര്‍, പാത്തൂര്‍ മുഹമ്മദ് സഖാപരി, സുലൈമാന്‍ കരിവെള്ളൂര്‍, മൂസല്‍ മദനി, സൈനുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചിച്ചു. 


SHARE THIS

Author:

0 التعليقات: