Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: പ്രശസ്ത ഭൗമശാസ്ത്ര അധ്യാപകനും കോഴിക്കോട് യൂണിവേഴ്‌സിറ്റി കോളേജിയറ്റ് എജ്യുക്കേഷന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറും കാസര്‍കോടിന്റെ സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ. ടി.സി മാധവപ്പണിക്കര്‍(83) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് കാസര്‍കോട് കിംസ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.45ഓടെയായിരുന്നു അന്ത്യം. മാഹി അഴിയൂര്‍ സ്വദേശിയാണ്.

കോളേജിയറ്റ് എജ്യുക്കേഷന്‍ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ 1995ലാണ് മാധവപ്പണിക്കര്‍ വിരമിച്ചത്. 1957ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ജിയോളജി ലക്ചററായാണ് അധ്യാപക ജീവിതത്തിന്റെ തുടക്കം. ഏറെകാലം കാസര്‍കോട് ഗവ. കോളേജ് ജിയോളജി വകുപ്പ് തലവനായിരുന്നു. കാസര്‍കോട് ഗവ. കോളേജില്‍ പ്രിന്‍സിപ്പലായും സേവനം അനുഷ്ടിച്ചു. കൊയിലാണ്ടി ഗവ. കോളേജ്, പേരാമ്പ്ര സി.കെ.ജി മെമ്മോറിയല്‍ ഗവ. കോളേജ്, തലശ്ശേരി ഗവ. ട്രെയിനിങ് കോളേജ് എന്നിവിടങ്ങളിലും പ്രിന്‍സിപ്പലായി സേവനം ചെയ്തു. കാസര്‍കോട് പീപ്പിള്‍സ് ഫോറത്തിന്റെ സ്ഥാപക പ്രസിഡണ്ടാണ്. പരിസ്ഥിതി സംഘടനയായ ബയോസ്‌കയുടെ പ്രസിഡണ്ടായും പ്രവര്‍ത്തിച്ചു. ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയുടെ പ്രധാന സംഘാടകനായി പ്രവര്‍ത്തിച്ചിരുന്നു. നിരവധി സന്നദ്ധ സംഘടനകളുടെ മാര്‍ഗദര്‍ശിയായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. 

11 മണിയോടെ പുലിക്കുന്നിലെ സ്വവസതിയായ 'വസുദ'യിലെത്തിച്ച മൃതദേഹം ഒരുനോക്കുകാണാന്‍ ജനപ്രതിനിധികളും, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, വിദ്യാഭ്യാസ, മാധ്യമ രംഗങ്ങളിലെ പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ എത്തി. സംസ്‌കാരം വൈകിട്ട് അഞ്ചരയോടെ പള്ളം പൊതുശ്മശാനത്തില്‍ നടക്കും. അന്തരിച്ച ഡോ. മാലതി മാധവനാണ് ഭാര്യ. മക്കള്‍: ഡോ. പ്രസാദ് മേനോന്‍, രാധിക. മരുമക്കള്‍: ഡോ. ഉഷ, പ്രമോദ് നായര്‍.

Leave A Reply