Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കുമ്പള: സഅദിയ്യ ഐ ടി സി മുന്‍ പ്രിന്‍സിപ്പലും ആരിക്കാടിയിലെ പൗര പ്രമുഖനും റിട്ടേര്‍ഡ് പി ഡബ്ല്യൂ ഡി സൂപ്രണ്ടിങ് എഞ്ചിനീയറുമായ ടി കെ ഇദ്ദീന്‍ കുഞ്ഞി ഹാജി (83) നിര്യാതനായി. വാര്‍ധക്യ സഹജമായ അസുഖം മൂലം ആരിക്കാടിയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ദേഹാസ്വസ്ഥം അനുഭവപ്പെട്ടതിനാല്‍ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു.. ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പ്രസിഡണ്ട്, കുമ്പള മേഖലാ സംയുക്ത ജമാഅത്ത് വര്‍ക്കിങ് കമ്മിറ്റി അംഗം, പൊവ്വല്‍ എല്‍ ബി എസ് എഞ്ചിനീയറിംഗ് കോളേജ് പ്രൊജക്റ്റ് ഓഫീസര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഖബറടക്കം വ്യാഴാഴ്ച കുമ്പോല്‍ മുസ്ലിം വലിയ ജമാഅത്ത് പള്ളി അങ്കണത്തില്‍ നടക്കും.

മക്കള്‍: അഷ്‌റഫ് ടി കെ (ബിസ്സിനസ്സ് മംഗലാപുരം)അബ്ദുല്‍ സത്താര്‍ ടി കെ (കോണ്‍ട്രാക്ടാര്‍) ജമാല്‍ ടി കെ (ഗള്‍ഫ്)മരുമക്കള്‍:മഫീദ മധൂര്‍,ഫരീദ പള്ളിക്കര,സഫ്രീന മംഗലാപുരം,സഹോദരങ്ങള്‍:ടി കെ ഹസൈനാര്‍(റിട്ടേര്‍ഡ് ജോയിന്റ് ഡയറക്ടര്‍ അഗ്രികള്‍ച്ചര്‍),പരേതനായ അഡ്വ:അബ്ദുല്ല,പരേതയായ അസിയമ്മ.

Leave A Reply