Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: കോഴി മൊത്ത വിതരണ ഏജന്‍സി ഉടമയും പുളിക്കൂറില്‍ താമസക്കാരനുമായ ടി.എം. മുഹമ്മദ് ഫിറോസ്(47) മുംബൈയില്‍ അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. 10 ദിവസം മുമ്പ് ഡല്‍ഹിയിലേക്ക് പോയ ഫിറോസ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മുംബൈയിലെ വീട്ടില്‍ തിരിച്ചെത്തിയ ഉടനെയായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ട ഫിറോസിനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

പഴയ കാല മുസ്‌ലിം ലീഗ് നേതാവും തളങ്കര സ്വദേശിയും സീതാംഗോളിയില്‍ താമസക്കാരനുമായ പരേതനായ ടി.എ. മഹമൂദിന്റെയും ദൈനബിയുടെയും മകനാണ്. മൂന്ന് മാസം മുമ്പാണ് ദൈനബി മരണപ്പെട്ടത്. സീതാംഗോളിയും കാസര്‍കോടും കേന്ദ്രീകരിച്ച് ടി.എം. ചിക്കന്‍ എന്ന പേരില്‍ കോഴിമൊത്ത വിതരണ ഏജന്‍സി നടത്തിവരികയായിരുന്നു. ഏതാനും സ്ഥാപനങ്ങളിലും പങ്കാളിത്തമുണ്ട്.

ഫിറോസിന് രണ്ട് ഭാര്യമാരുണ്ട് പുളിക്കൂര്‍ സ്വദേശിനി മറിയയും നെല്ലിക്കുന്ന് സ്വദേശിനി സിയാനയും. മുംബൈയിലാണ് സിയാന താമസം. മുംബൈയിലെ വീട്ടിലെത്തിയ ഉടനെ ഫിറോസിന് നെഞ്ചുവേദന ഉണ്ടായെന്നും ആസ്പത്രിയിലെത്തിച്ചുവെങ്കിലും ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നുവെന്നും മുംബൈയിലെ ബന്ധുക്കള്‍ നാട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. മയ്യത്ത് നാട്ടില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. ഇന്നു വൈകിട്ടത്തെ വിമാനത്തില്‍ നാട്ടിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണെന്ന് ഫിറോസിന്റെ സഹോദരനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ അംഗവുമായ ടി.എം. ഇഖ്ബാല്‍ പറഞ്ഞു. 

ഫസ്മീന, ഫാഹിമ യാസ്മിന്‍, ഫാസില്‍ മഹമൂദ്, ഖദീജത്ത് ഫായിസ, ഫാത്തിമ, മുഹമ്മദ് ഫര്‍ഹാന്‍ എന്നിവര്‍ മക്കളാണ്. മരുമകന്‍: നംഷാദ് എ. സഹോദരങ്ങള്‍: ആയിഷ, ഫാത്തിമ, റാബിയ, നബീസ, ടി.എം. ഇഖ്ബാല്‍, മുഹമ്മദ് അഷ്‌റഫ്, മുംതാസ്, നജീബ്, ഷഹനാസ്, ജസീല, സറീന, ഷബീബ, പരേതയായ ഉമ്മാലിമ്മ.

Leave A Reply