Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























പള്ളിക്കര: സ്‌കൂള്‍ വിദ്യാര്‍ഥി കിണറ്റില്‍ വീണ് മരിച്ചു. കൂട്ടക്കനി ഗവ.യു.പി.സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥി അരുണ്‍ ജിത്ത്(11) ആണ് വീടിനടുത്തുള്ള കിണറ്റില്‍ വീണ് മരിച്ചത്. കൂട്ടക്കനി വടക്കേക്കരയിലെ സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയും സ്‌കൂള്‍ പി.ടി.എ.എക്‌സിക്യൂട്ടീവ് അംഗവുമായ ചന്ദ്രന്റെയും കാരാക്കോട് കുണ്ടറയിലെ പ്രമീള( പള്ളിക്കര സര്‍വീസ് ബാങ്ക് പൊതു വിതരണ കേന്ദ്രം, ചേറ്റുകുണ്ട് ) യുടെയും മകനാണ്. 

കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടയില്‍ കിണറിനോട് ചേര്‍ന്ന നെല്ലിമരത്തില്‍ നിന്നും നെല്ലിക്ക പറിക്കുന്നതിനിടയില്‍ പിടിച്ചകൊമ്പ് പൊട്ടി കിണറില്‍ വീഴുകയായിരുന്നു. കാത്തങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ടാം തരത്തിലെ സൂര്യ ജിത്ത് ഏക സഹോദരനാണ്. 


ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം കൂട്ടക്കനി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച ഭൗതിക ശരീരത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരുമടക്കം നൂറുകണക്കിനാളുകള്‍ എത്തി. കെ.കുഞ്ഞിരാമന്‍ എം.എല്‍.എ, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇന്ദിര എന്നിവര്‍ സ്‌കൂളിലെത്തി ആദരാഞ്ജലിയര്‍പ്പിച്ചു .

Leave A Reply