Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » മുഗു സങ്കായംകരയിലെ മുഹമ്മദ്ക്ക യാത്രയായി

മുഗു സങ്കായംകരയിലെ മുഹമ്മദ്ക്ക യാത്രയായി

Written By Muhimmath News on Wednesday, 5 December 2018 | 11:18

പുത്തിഗെ: മുഹിമ്മാത്ത് ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുമായും സ്ഥാപനവുമായും അഭേദ്യബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്ന മുഹിമ്മാത്തിന്റെ മുന്‍കാല ജീവനക്കാരില്‍ ഒരാളായ തമിഴ്‌നാട് സ്വദേശി മുഹമ്മദ് (70) യാത്രയായി. 

വാര്‍ധക്യസഹജമായ അനാരോഗ്യം മൂലം വീട്ടില്‍ വിശ്രമത്തിലായിരുന്ന അദ്ദേഹം ഒരാഴ്ച മുമ്പ് അജ്മീര്‍ സിയാറത്ത് കഴിഞ്ഞ് വീട്ടിലെത്തുകയും ബന്ധഝുക്കളോടൊപ്പം താമസിച്ച് വരുന്നതിനിടയില്‍ ഉണ്ടായ ദേഹാസ്വാസ്ഥ്യം മരണത്തിന് കാരണമാവുകയായിരുന്നു. 

ചൊവ്വാഴ്ച രാത്രി ബാപാലിപ്പൊനത്തുള്ള കുടുംബ വീട്ടിലായിരുന്നു അന്ത്യം. ജനാസ സങ്കായംകര ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. പാടലടുക്ക പള്ളിയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് ശിഹാബുദ്ദീന്‍ ഹൈദ്രൂസി ആന്ത്രോത്തും സങ്കായംകര പള്ളിയില്‍ നടന്ന മയ്യത്ത് നിസ്‌കാരത്തിന് സയ്യിദ് അഹ്മദ് കബീര്‍ ജമലുല്ലൈലി തങ്ങളും നേതൃത്വം നല്‍കി.

പരേതന്റെ നിര്യാണത്തില്‍ സയ്യിദ് ഹാമിദ് അന്‍വര്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി വീട്ടിലെത്തി അനുശോചിച്ചു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved