Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പൊയിനാച്ചിയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു; ബൈക്ക് ഓടിച്ച യുവാവിന് ഗുരുതര പരിക്ക്

404

We Are Sorry, Page Not Found

Home Page
കാസറഗോഡ്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനാഥ അഗതി ധര്‍മ്മ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ പരിശോധിച്ച് ലഭ്യമാക്കാന്‍ ഉത്തരവാദപ്പെട്ട ജില്ലാ മോണിറ്ററിംഗ് സമിതി വിളിക്കാതിരിക്കുക വഴി സര്‍ക്കാര്‍ അനുവദിച്ച ഭക്ഷ്യ സാധനങ്ങള്‍ പഞ്ചസാര, ഗ്യാസ്, വൈദ്യ സഹായം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നുല്ല. ഈ സമിതി അടിയന്തിരമായും വിളിച്ച് ചേര്‍ത്ത് ഇതില്‍ പരിഹാരമാക്കണമെന്ന് കാസറഗോഡ് ചേര്‍ന്ന ജില്ലാ ഓര്‍ഫനേജ് അസോസിയേഷന്‍ 21ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു.

യോഗം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മുബാറക് ഹാജിയുടെ അദ്ധ്യക്ഷതയില്‍ ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി വാര്‍ഷിക റിപ്പോര്‍ട്ടും, കണക്കും അവതരിപ്പിച്ചു. ഹസൈനാര്‍ തളങ്കര,കെ.പി ഉമര്‍, പ്രേം പ്രകാഷ്, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. 


പുതിയ ഭാരവാഹികളായി മുഹമ്മദ്  മുബാറക് ഹാജി  പ്രസിണ്ട്,  കെ.സി ജോസഫ് ,ബി.എസ് അബ്ദുള്ളക്കുഞ്ഞി ഫൈസി,ജോസഫ് ക്രസ്റ്റ, ജനറല്‍ സെക്രട്ടറി എസ്.എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, ജോ.സെക്രട്ടറി ഹസൈനാര്‍ തളങ്കര, പ്രേം പ്രകാഷ്, ബ്രോ. യെഷോദാസ്, ഫൈനാന്‍സ് സെക്രട്ടറി മുബാറക് ഹസൈനാര്‍ ഹാജി, എന്നിവരെ തിരെഞ്ഞടുത്തു. 

വെള്ളപ്പൊക്ക ദുരിദാശ്വാസ നിധിയിലേക്ക് ജില്ലാ അസോസിയേഷന്‍ സംഭാവന നല്‍കാന്‍ തീരുമാനിച്ചു.  ജനറല്‍ സെക്രട്ടറി എസ്.എ അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതവും ബ്രദര്‍ യശോദാസ് നന്ദിയും പറഞ്ഞു.

Leave A Reply