ബദിയടുക്ക: പഞ്ചിക്കല്‍ റൗളത്തുല്‍ ഉലൂം ഇസ്ലാമിക് എജ്യുക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ പ്രതിമാസം നടന്നു വരുന്ന സ്വലാത്ത് മജ്ലിസ് ഡിസംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7 മണി മുതല്‍ പഞ്ചിക്കലില്‍ നടക്കും. പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറാ അംഗവും ജാമിഅ സഅദിയ്യ സെക്രട്ടറിയുമായ മാണിക്കോത്ത് എ പി അബ്ദുല്ല മുസ്ലിയാരെ ആദരിക്കും. ഒന്നരപതിറ്റാണ്ട് പഞ്ചിക്കല്‍ ബദര്‍ ജുമാ മസ്ജിദിന്റെ പ്രസിഡന്റായിരുന്ന അബ്ദുല്‍ ഹമീദ് ഹാജിയുടെ അനുസ്മരണ സമ്മേളനവും തഹ് ലീല് സദസ്സും നടക്കും.
സീതിക്കുഞ്ഞി മുസ്ലിയാര് പ്രാരംഭ പ്രാര്‍ത്ഥന നടത്തും. മുഹമ്മദ് റഫീഖ് സഅദിയുടെ അധ്യക്ഷതയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം നിര്‍വ്വഹിക്കും. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി മുഖ്യ പ്രഭാഷണം നടത്തും. റൗളത്തുല്‍ ഉലൂം ചെയര്മാന് സയ്യിദ് പി എസ് ആറ്റക്കോയ അല്‍ ബാഹസന്‍ തങ്ങള്‍ സ്വാലാത്ത് മജ്ലിസിനും കൂട്ട് പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കും.
അബൂബക്കര്‍ ഫൈസി കുമ്പഡാജെ, അബുബക്കര്‍ കാമില്‍ സഖാഫി, ബഷീര്‍ സഖാഫി കൊല്ല്യം, സിദ്ധീഖ് ഹനീഫി, കെ എച്ച് അബ്ദുല്ല മാസ്റ്റര്‍, അബ്ദുല്ല സഅദി തുപ്പക്കല്‍, റിയാസ് ഹനീഫി പെരഡാല,അലവി ഹനീഫി ബീജന്തഡുക്ക, മമ്മിഞ്ഞി ഹാജി മാവിനക്കട്ട, അബ്ദുല്ല മുസ്ലിയാര് കുദിങ്കില, കെ കെ അലി ഹാജി,കെ എന്‍ ഇബ്രാഹിം, അസീസ് ഹിമമി ഗോസാഡ, ഹാഫിള് എന്‍ കെ എം മഹ്ളരി ബെളിഞ്ച, മുഹമ്മദ് കുഞ്ഞി മദനി നാരമ്പാടി, അബ്ദുല്‍ ഹമീദ് മുസ്ലിയാര് തുപ്പക്കല്‍, യൂസുഫ് സഖാഫി നാരമ്പാടി, വടകര മുഹമ്മദ് ഹജി, ഷരീഫ് മാസ്റ്റര്‍ പള്ളത്തടുക്ക, ഇഖ്ബാല്‍ ആലംഗോള്‍, ഹമീദലി മാവിനക്കട്ട, ഇദ്ധീന്കുഞ്ഞി കന്യപ്പാടി തുടങ്ങിയവര്‍ സംബന്ധിക്കും.
സുബൈര്‍ സഖാഫി കുട്ടശ്ശേരി സ്വഗതവും എ കെ സഖാഫി കന്യാന നന്ദിയും പറയും.