Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page























പട്‌ള: ത്വാഹാനഗര്‍ ഹദ്ദാദ് ജുമുഅ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷന്തോറും നടത്തി വരാറുള്ള സ്വലാത്ത് വാര്‍ഷികവും കോഴിക്കോട് മടവൂരില്‍ അന്ത്യവിശ്രമം കൊള്ളുന്ന സിഎം മടവൂര്‍ ആണ്ടുനേര്‍ച്ചയും മതപ്രഭാഷണ പരമ്പരയും  ഡിസംബര്‍ 13, 14, 15 തീയ്യതികളില്‍ നടക്കും,

ഡിസംബര്‍ 13 വ്യാഴം അസര്‍ നിസ്‌ക്കാര ശേഷം ബി.എം അബ്ദുറഹ്മാന്‍ ഹാജി പട്‌ള പതാക ഉയര്‍ത്തലോട് കൂടെ പരിപാടിക്ക് തുടക്കം കുറിക്കും. 
തുടര്‍ന്ന് നടക്കുന്ന മതപ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രശസ്ത  വാഗ്മികള്‍ പ്രഭാഷണം നടത്തും. 

വ്യാഴം  രാത്രി 8 മണിക്ക് ഖത്തീബ് അലി സഅദി പാത്തൂറിന്റെ അധ്യക്ഷതയില്‍ പട്‌ള മശ്രിഖുല്‍ ഉലൂം മുഖ്യ രക്ഷാധികാരി സയ്യിദ് ഹാമിദ് അന്‍വര്‍ സഖാഫി അഹ്ദല്‍ ഉത്ഘാടനം ചെയ്യും. ശംസീര്‍ സൈനി ത്വാഹാനഗര്‍ സ്വാഗതം പറയും.
ഇബ്രാഹിം സഖാഫി താത്തൂര്‍ മരണം മറന്ന യുവത എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും. ഡിസംബര്‍ 14 വെള്ളി രാത്രി 8 മണിക്ക് അശ്‌റഫ് ജൗഹരി എരുമാട് 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍' എന്ന വിഷയത്തെ ആവിഷ്‌ക്കരിച്ച് മുഖ്യ പ്രഭാഷണം നടത്തും.

2018 ഡിസംബര്‍ 15ന് മഗ്‌രിബ് നിസ്‌കാരാന്തരം 
ശൈഖുന സിഎം മടവൂര്‍ (ഖ) അവറുകളുടെ അനുസ്മരണ മൗലീദ് പാരായണം. തുടര്‍ന്ന് സമാപന സംഗമവും. ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി  ത്ഘാടനം ചെയ്യും.
പട്‌ള ഹിഫ്‌ളുല് ഖുര്‍ആന്‍ കോളേജ് മശ്രിഖുല്‍ ഉലൂം അധ്യാപകന്‍  ഹാരിസ് ഫാളിലി ചിത്താരി പ്രഭാഷണം നടത്തും.
തുടര്‍ന്ന് നടക്കുന്ന ദിക്ര്‍ ദുആ സ്വലാത്ത് മജ്‌ലിസിന്
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കൂരിക്കുഴി നേതൃത്വം നല്‍കും.
വേദിയില്‍ സയ്യിദ് അഷ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, മുസ്തഫ ബഷീര്‍ അസ്‌ലമി മലപ്പുറം, യുസുഫ് മുസ്‌ലിയാര്‍ പടള, അബൂബക്കര്‍ മദനി കുഞ്ചാര്‍, ഇബ്രാഹിം സഅദി ഗൗസിയ്യ നഗര്‍ സംബന്ധിക്കും.

Leave A Reply