Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























കുമ്പള: മുസ്‌ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍ അതിപ്രധാനപ്പെട്ടതും വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് അന്യമായികൊണ്ടിരിക്കുന്നതുമായ മയ്യത്ത് പരിപാലന മുറകള്‍ പരിശീലിപ്പിച്ച് ഒരോ മഹല്ലിലും മയ്യിത്ത് പരിപാലന വനിതാ ടീമിനെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമിയുടെ നേതൃത്വത്തില്‍ ജില്ലാ വ്യാപകമായി സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ ഏകദിന വനിതാ ക്യാമ്പ് 8ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്,എസ് എസ് എഫ് ഉളുവാര്‍ യൂണിറ്റ് കമ്മിറ്റിയുടെ  സഹകരണത്തോടെ ഉളുവാര്‍ സുന്നീ സെന്ററില്‍ നടക്കും.

അല്‍ ഹുസ്‌നാ ഷീ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ആമുഖം പ്രസംഗം നടത്തും തുടര്‍ന്ന് നടക്കുന്ന വനിതാ ക്യാമ്പിന് ഫാത്തിമ മിസ്‌രിയ്യ ടീച്ചര്‍ നെല്ലിക്കുന്ന്, ഖദീജത്ത് ജുവൈരിയ്യ സാക്കിയ വിദ്യാനഗര്‍ എന്നിവര്‍ നേതൃത്വം നല്‍കും. മരണം ആസന്നമായവരോടുള്ള ബാധ്യതകള്‍, മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍, മയ്യിത്ത് കുളി, കഫന്‍ ചെയ്യല്‍ തുടങ്ങി മയ്യിത്ത് പരിപാലനവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി പരിശീലിപ്പിക്കും. ആത്മീയ ദുആ മജ്‌ലിസോടെ ക്യാമ്പ് സമാപ്പിക്കും.

Leave A Reply