Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























കുമ്പള: മുസ്ലിംകള്‍ തമ്മിലുള്ള ബാധ്യതകളില്‍ അതിപ്രധാനപ്പെട്ടതും വര്‍ത്തമാന കാല സ്ത്രീ സമൂഹത്തിന് അന്യമായികൊണ്ടിരിക്കുന്നതുമായ മയ്യിത്ത് പരിപാലനമുറകള്‍ പരിശീലിപ്പിച്ച് ഓരോ മഹല്ലിലും മയ്യിത്ത് പരിപാലന വനിതാ ടീമിനെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ വ്യാപകമായി ഉളിയത്തടുക്ക അല്‍ ഹുസ്‌നാ ഷീ അക്കാദമി സംഘടിപ്പിക്കുന്ന മയ്യിത്ത് പരിപാലന പ്രാക്ടിക്കല്‍ വനിതാ ക്യാമ്പ് പുത്തിഗെ മുഗു ഊജംപദവ് ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ചൊവ്വാഴ്ച രാവിലെ 10മണിക്ക് ഊജംപദവ് സിറാജുല്‍ ഹുദാ മദ്രസാ ഹാളില്‍ നടക്കും.

മളി ഇബ്രാഹിം സഅദി അദ്ധ്യക്ഷം വഹിക്കും. ഖത്തീബ് അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാല്‍ ഉല്‍ഘാടനം ചെയ്യും. അല്‍ ഹുസ്‌നാ ഷീ അക്കാദമി ജനറല്‍ മാനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് ആമുഖ പ്രഭാഷണം നടത്തും. ജമാഅത്ത് പ്രസിഡന്റ് ഇസ്മാഈല്‍ ഹാജി, സെക്രട്ടറി അബ്ദുല്‍ മജീദ്, മുഹമ്മദ് ഹാജി, പി.ഹസന്‍ ഹാജി, അബ്ദുല്ല ഹാജി സംബന്ധിക്കും. തുടര്‍ന്ന് സ്ത്രീകള്‍ക്ക് മാത്രമായി നടക്കുന്ന ക്യാമ്പിന് ഫാത്തിമ മിസ്രിയ്യ ടീച്ചര്‍ നെല്ലിക്കുന്ന്, ഖദീജത്ത് ജുവൈരിയ്യ സാക്കിയ വിദ്യാനഗര്‍, ഫാത്തിമ മുനവ്വറ പട്ട്‌ല നേതൃത്വം നല്‍കും. മരണം ആസന്നമായവരോടുള്ള ബാധ്യതകള്‍, മരണം ഉറപ്പായ ഉടനെ ചെയ്യേണ്ട കാര്യങ്ങള്‍, മയ്യിത്ത് കുളി, കഫന്‍ ചെയ്യല്‍ തുടങ്ങിയ മയ്യിത്ത് പരിപാലന മുറകള്‍ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി പരിശീലിപ്പിക്കും. അസ്മാഉല്‍ ഹുസ്‌നാ മജ്‌ലിസോടെ ക്യാമ്പ് സമാപ്പിക്കും.

Leave A Reply