Saturday, 29 December 2018

ചെറുവാടി ദശദിന പ്രഭാഷണം ജനുവരി 18 മുതല്‍; സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊടിയത്തൂര്‍ : പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ ശാഫി സഖാഫി മുണ്ടമ്പ്രയുടെ പതിനൊന്നാമത് ദശദിന ഖുര്‍ആന്‍ പ്രഭാഷണം ചെറുവാടി പഞ്ചായത്ത് മിനി സ്റ്റേഡിയത്തില്‍ ജനുവരി 18 മുതല്‍ 27 വരെ നടക്കും.

പരിപാടിയുടെ സംഘാടക സമിതി ഓഫീസ് സ്വാഗതസംഘം ചെയര്‍മാന്‍ എന്‍ അലി അബ്ദുല്ല യുടെ അദ്ധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു. കീലത്ത് മുഹമ്മദ് മാസ്റ്റര്‍, അബ്ദുല്ല സഅദി ചെറുവാടി ,കെ എം അബ്ദുല്‍ ഹമീദ്,ടി പി മുഹമ്മദ്കുട്ടി സഖാഫി , കെ ടി അബ്ദുല്‍ ഹമീദ് ,മജീദ് പൂത്തൊടി,ഒ അബൂബക്കര്‍ മാസ്റ്റര്‍ സംബന്ധിച്ചു. 

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഫുര്‍ഖാന്‍ അധികരിച്ചാണ് ഇത്തവണ പ്രഭാഷണം.കഴിഞ്ഞ വര്‍ഷം ഒരേ വേദിയില്‍ നൂറ് ദിനങ്ങളിലായി ഇരുനൂറ് മണിക്കൂര്‍ പ്രഭാഷണം പൂര്‍ത്തീകരിച്ച പരിപാടി ചരിത്രം സൃഷ്ടിച്ചിരുന്നു.


SHARE THIS

Author:

0 التعليقات: