Monday, 17 December 2018

രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍; പാലക്കാട് നിന്ന് പോലീസ് പിടികൂടി, പോലീസ് നീക്കം ജാമ്യത്തിന് ശ്രമിക്കവെ

പാലക്കാട്: ശബരിമല തന്ത്രി കുടുംബാംഗം രാഹുല്‍ ഈശ്വര്‍ അറസ്റ്റില്‍. പാലക്കാട് റസ്റ്റ് ഹൗസില്‍ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്. ശബരിമല സമരവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്യാന്‍ റാന്നി കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.

രാഹുല്‍ കര്‍ണാടകയിലാണെന്ന് പോലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് അതിര്‍ത്തി ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കിയിരിക്കെയാണ് പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. തിങ്കാളാഴ്ച ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ രാഹുല്‍ തീരുമാനിച്ചിട്ടുണ്ട്. അതിനിടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്....


SHARE THIS

Author:

0 التعليقات: