Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

മദ്രസാധ്യാപകനായ ബായാറിലെ അബ്ദുല്‍ കരിം മുസ്ലിയാരെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി

404

We Are Sorry, Page Not Found

Home Page























ദില്ലി: അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയാകും. സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രിയാകും. മൂന്നാം തവണയാണ് അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രിയാകുന്നത്. 1998ലും 2008ലും ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്നു.


ദില്ലി എഐസിസി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയിരുന്നില്ല. രാഹുല്‍ ഗാന്ധിയുടെ തീരുമാനം കെസി വേണുഗോപാല്‍ പ്രഖ്യാപിച്ചു. തീരുമാനമെടുക്കാനുണ്ടായ കാലതാമസത്തെ തുടര്‍ന്നാവാം രാഹുല്‍ഗാന്ധി നേരിട്ട് മാധ്യമങ്ങളെ കാണുന്നതില്‍ നിന്ന് വിട്ടു നിന്നത് എന്നാണ് കരുതുന്നത്.

ഏറെ അനിശ്ചിത്ത്വങ്ങള്‍ക്കൊടുവിലാണ് ഗെഹ് ലോട്ടിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തിരിക്കുന്നത്. മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. 4.30ഓടെയാണ് ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്. രണ്ട് ദിവസമായി നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അശോക് ഗെഹ്‌ലോട്ടിനെ മുഖ്യമന്ത്രിയാക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിവിധ നേതാക്കളുമായി കൂടിയാലോചിച്ച ശേഷം എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് തീരുമാനം.

പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഭൂരിപക്ഷം സച്ചിന്‍ പൈലറ്റിനാണ് എന്ന രീതിയില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷേ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ തീരുമാനം അശോക് ഗെഹ്‌ലോട്ടിനൊപ്പമായിരുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷം എംഎല്‍എ മാരും എഐസിസി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ പൈലറ്റിനെ അനുകൂലിക്കുന്നവര്‍ രാജസ്ഥാനിലെ വിവിധ ഭാഗങ്ങളില്‍ പ്രകടനം നടത്തുകയും ദേശിയ പാത ഉപരോധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ നേതൃത്വത്തില്‍ തനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും എടുക്കുന്ന ഏത് തീരുമാനവും താന്‍ അംഗീകരിക്കുമെന്നും സച്ചിന്‍ നേരത്തെ ട്വീററ് ചെയ്തിരുന്നു.

Leave A Reply