Monday, 24 December 2018

വായ്പയെടുത്തവരുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള ചുമതല ആറു പ്രധാന ഐടി കമ്പനികള്‍ക്ക്

ന്യൂഡെല്‍ഹി: വായ്പയെടുത്ത എല്ലാവരുടെയും കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ റിസര്‍വ് ബാങ്ക് ഡിജിറ്റല്‍ പബ്ലിക് ക്രെഡിറ്റ് രജിസ്ട്രി(പിസിആര്‍) സ്ഥാപിക്കാനൊരുങ്ങുന്നു. വായ്പയെടുത്ത എല്ലാ ഇടപാടുകാരുടെ വിവരങ്ങളും കരുതിക്കീട്ടി തിരിച്ചടക്കാത്തവരുടെ വിവരങ്ങളും ഇതിലുള്‍പ്പെടും.

ഇതിനു വേണ്ടി രാജ്യത്തെ പ്രധാന ആറു ഐടി കമ്ബനികളുടെ പട്ടിക ആര്‍ബിഐ തയ്യാറാക്കിക്കഴിഞ്ഞു. ടിസിഎസ്, വിപ്രോ, ഐബിഎം ഇന്ത്യ, കാപ്‌ജെമിനി ടെക്‌നോളജി സര്‍വീസസ് ഇന്ത്യ, ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഇന്ത്യ, മൈന്‍ഡ്ട്രീ ലിമിറ്റഡ് എന്നിവയാണ് റിസര്‍വ് ബാങ്ക് തയ്യാറാക്കിയ പട്ടികയില്‍ ഇടം നേടിയവര്‍.
വിപണി നിയന്ത്രിതാവായ സെബി, കോര്‍പ്പറേറ്റ് മന്ത്രാലയം, ചരക്ക് സേവന ശൃംഖല (ജിഎസ്ടിഎന്‍), ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സി ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവരില്‍ നിന്നുളള വിവരങ്ങളും പിസിആറില്‍ ഉള്‍പ്പെടുത്തും. 

ഈ സേവനം ലഭ്യമാകുന്നതോടെ രാജ്യത്തെ വായ്പയെടുത്തവരുടെയും തിരിച്ചടക്കാത്തവരുടെയുമൊക്കെ വിവരങ്ങള്‍ സല്‍സമയെ ലഭ്യമാകും. രാജ്യത്തെ ധനകാര്യ മേഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിനു ഇതു സഹായകരമാകുമെന്നാണ് ആര്‍ബിഐയുടെ പ്രതീക്ഷ.


SHARE THIS

Author:

0 التعليقات: