Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പള്ളി ഇമാമിനെ മുളകുപൊടി വിതറി അക്രമിച്ച സംഭവം: അന്വേഷണം ഊര്‍ജിതം ഭീഷണിയുണ്ടായതായി പരാതി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: ചൗക്കിയില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 13 പവന്‍ സ്വര്‍ണാഭരണവും 12,000 രൂപയും കവര്‍ന്നു. സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ കവര്‍ച്ചാശ്രമം നടന്നു. ചൗക്കി കുന്നിലിലെ മുനീറിന്റെ വീട്ടിലാണ് കവര്‍ച്ച. മുനീറും കുടുംബവും ഇന്നലെ ഉച്ചയ്ക്ക് ഒന്നരമണിയോടെ വീട് പൂട്ടി പെരിയടുക്കയിലെ ബന്ധുവീട്ടില്‍ പോയിരുന്നു. രണ്ടരമണിയോടെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി അറിയുന്നത്. പിറക് വശത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. ഓടിന്റെ വിടവിലൂടെ കൈയിട്ട് വാതില്‍ ലോക്ക് തുറന്നതായാണ് സംശയിക്കുന്നത്. 

അകത്തെ മുറികളിലുണ്ടായിരുന്ന രണ്ട് അലമാരകള്‍ കുത്തിപ്പൊളിച്ച നിലയിലാണ്. ഇവിടെ സൂക്ഷിച്ച ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്. മറ്റൊരു അലമാരയും തുറന്ന നിലയിലാണ്. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 

ഈ വീടിന് സമീപത്തുള്ള സഫ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിലെ വ്യാപാരി ഫൈസലിന്റെ മുറിയില്‍ കവര്‍ച്ചാശ്രമം നടന്നു. ഫൈസലും കുടുംബവും ബന്ധു വീട്ടില്‍ പോയിരുന്നു. 
വീടിന്റെ പുറത്തായിരുന്നു താക്കോല്‍ സൂക്ഷിച്ചിരുന്നത്. ഇത് കൈക്കലാക്കിയാണ് വാതില്‍ തുറന്നതെന്ന് സംശയിക്കുന്നു. അകത്തെ അലമാര തുറന്ന നിലയിലാണെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ലത്രെ.

Leave A Reply