Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page























മസ്‌കത്ത്: ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും സര്‍ഗാത്മക കഴിവുകള്‍ പ്രകടിപ്പിക്കപ്പെടുന്ന ആര്‍ എസ് സി സാഹിത്യോത്സവിന്റെ ഒമാന്‍ ദേശീയതല മത്സരം ഇത്തവണ റൂവിയില്‍ നടക്കും. 2019 ജനുവരി 18 ന് റൂവിയിലെ അല്‍ മാസാ ഹാളിലാണ് കലാ മാമാങ്കം അരങ്ങേറുന്നത്. രാവിലെ ഒമ്പതു മണിക്ക് മത്സരങ്ങള്‍ ആരംഭിക്കും. രാജ്യത്തിനകത്തും പുറത്തുമായുള്ള വിദഗ്ദര്‍ മത്സരങ്ങള്‍ക്ക് വിധി നിര്‍ണയിക്കും.

ഒമാനിലെ വിവിധ യൂണിറ്റ് തല മത്സരങ്ങള്‍ക്ക് ശേഷം വിജയികളെ ഉള്‍പ്പെടുത്തി സെന്‍ട്രല്‍തല മത്സരം നടക്കും. ബുറൈമി, സലാല, സൂര്‍, ജഅലാന്‍, ഇബ്രി, സീബ്, ബോഷര്‍, മസ്‌കത്ത്, സോഹാര്‍ തുടങ്ങി 11 സെന്‍ട്രലുകളില്‍ നിന്ന് വിവിധയിനം മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവരാണ് ദേശിയ സാഹിത്യോത്സവില്‍ മാറ്റുരക്കുക. 45 ഇനങ്ങളില്‍ 450 ഓളം മത്സരാര്‍ഥികള്‍ പങ്കെടുക്കും. 7.00 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സാംസ്‌കാരിക കലാ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ദഫ്, ഖവാലി, ബുര്‍ദ, കവിതാ പാരായണം, മാപ്പിളപ്പാട്ട്, ഉറുദു ഗാനം തുടങ്ങി സ്റ്റേജിതര മത്സരങ്ങളുള്‍പ്പെടെ വിവധ മത്സരങ്ങള്‍ സദസ്യര്‍ക്ക് ആസ്വാദം പകരും. 

ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ നേതാക്കള്‍, ഐ സി എഫ് നാഷനല്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സാഹിത്യോത്സവ് വിജയത്തിനായി ഫാറൂഖ് കവ്വായ് ചെയര്‍മാനും ഫിറോസ് അബ്ദു റഹ്മാന്‍ ജനറല്‍ കണ്‍വീനറുമായ വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.

Leave A Reply