Wednesday, 12 December 2018

ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം 2020 ജനുവരിയില്‍


ദേളി: മത ഭൗതിക സാങ്കേതിക വിദ്യാഭ്യാസ പ്രവര്‍ത്തന മേഖലയില്‍ അര നൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന ജാമിഅ സഅദിയ്യ അറബിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളനം 2020 ജനുവരി ആദ്യ വാരത്തില്‍ നടത്താന്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന  ഉന്നതാധികാര സമിതി തീരുമാനിച്ചു. സമന്വയ വിദ്യാഭ്യാസമെന്ന ആശയത്തിന് തുടക്കം കുറിച്ച സഅദിയ്യ വിദ്യാഭ്യാസ സാമൂഹ്യ സാന്ത്വന പ്രവര്‍ത്തന മേഖലകളില്‍ സുത്യര്‍ഹമായ സേവനങ്ങളര്‍പിക്കുന്നു. ധാര്‍മികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന സമൂഹത്തിന് വെളിച്ചം നല്‍കാന്‍ വിദ്യാഭ്യാസ വിജക്ഷണനും ധൈഷണിക പണ്ഡിതനുമായ എം എ ഉസ്താദ് രാജ്യത്തിന് വഴികാട്ടുകയായിരുന്നു. സ്ഥാപനങ്ങളുടെ മാതാവെന്നറിയപ്പെടുന്ന സഅദിയ്യയുടെ ആഗമനത്തോടെ, ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് 2019 ജനുവരിയില്‍ നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കം കുറിക്കും. 

ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടെ ഒരു സമ്പൂര്‍ണ്ണ യൂണിവേഴ്‌സിറ്റി എന്ന ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിക്കും. ധനാട്യനും ദീനീ സ്‌നേഹിയും നിസ്വാര്‍ത്ഥ സേവകനുമായിരുന്ന കല്ലട്ര അബ്ദുല്‍ ഖാദര്‍ ഹാജി പണ്ഡിത നേതൃത്വത്തെ ഏല്‍പിച്ച സഅദിയ്യ 5 ഏക്കര്‍ ഭൂമി ഇന്ന് 70 ഏക്കറിലായി പടര്‍ന്ന് കടക്കുന്ന വൈജ്ഞാനിക കേന്ദ്രമാണ്. സഅദിയ്യയുടെ  വിദ്യാഭ്യാസ വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് സാരഥ്യം വഹിച്ചത് താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങളും നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാരും കന്‍സുല്‍ ഉലമാ ചിത്താരി ഹംസ മുസ്‌ലിയാരും നേതൃത്വം നല്‍കിയ പണ്ഡിത സഭയായിരുന്നു. പ്രസ്തുത ഗോള്‍ഡന്‍ ജൂബിലി സമ്മേളന പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് കേന്ദ്ര കമ്മിറ്റി വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ചെയര്‍മാനും പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി കണ്‍വീനറുമായ 17 അംഗ പ്ലാനിംഗ് ബോര്‍ഡ് പ്രഖ്യാപിച്ചു.     

    
കേന്ദ്ര കമ്മിറ്റി ജനറല്‍ബോഡി യോഗത്തില്‍ ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പ്രാര്‍ത്ഥന നടത്തി. വര്‍ക്കിംഗ് സെക്രട്ടറി എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രസംഗം നടത്തി. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ജലാലദ്ധീന്‍ അല്‍ ബുഖാരി, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് അഷ്‌റഫി തങ്ങള്‍ മഞ്ഞമ്പാറ, മാഹിന്‍ ഹാജി കല്ലട്ര, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, എം വി അബ്ദുല്‍ റഹ്മാന്‍ മൗലവി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ,  മുക്രി ഇബ്രാഹിം ഹാജി, ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പ്രൊഫസര്‍ യു സി അബ്ദുല്‍ മജീദ്, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, അബ്ദുല്‍ ഹക്കീം സഅദി തളിപ്പറമ്പ്, അബ്ദുല്‍ ലതീഫ് സഅദി കൊട്ടില, അബ്ദുല്ല കുട്ടി ബാഖവി മഖ്ദൂമി, ഷാഫി ഹാജി കീഴൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, യൂസുഫ് സഅദി പൂങ്ങോട്, പി കെ അലിക്കുഞ്ഞി ദാരിമി, അബ്ദുല്ല സഅദി ചെറുവാടി, അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, കമാലുദ്ധീന്‍ മുസ്‌ലിയാര്‍ തളിപ്പറമ്പ്, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഹ്മാന്‍ കല്ലായി, റഫീഖ് സഅദി ദേലംപാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ബി എ അലി മൊഗ്രാല്‍, അഷ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ ജബ്ബാര്‍ മാവുച്ചേരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഗോള്‍ഡന്‍ ജൂബിലി കരട് അവതരിപ്പിച്ചു. കെ പി ഹുസൈന്‍ സഅദി കെ സി റോഡ് സ്വാഗതം പറഞ്ഞു.   


SHARE THIS

Author:

0 التعليقات: