Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page
സഅദാബാദ്: സഅദിയ്യ യതീംഖാന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം ഒസാസോ സംഘടിപ്പിച്ച സ്‌നേഹക്കൂട്ട് ഗ്രാന്റ് ഫാമിലി മീറ്റ് നവ്യാനുഭവവും പുത്തനുണര്‍വ്വും പകര്‍ന്ന് സമാപിച്ചു. നൂറുല്‍ ഉലമാ എം എ ഉസ്താദ് മഖാം സിയാറത്തോടെ തുടക്കം കുറിച്ചു. സയ്യിദ് ഹിബതുല്ല അഹ്‌സനി നേതൃത്വം നല്‍കി. തുടര്‍ന്ന് നടന്ന ഉദ്ഘാടന സെഷന്‍ ഒസാസോ പ്രസിഡണ്ട് സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തോക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ ബോഡി ഇലക്ഷന്‍ നടപടി ക്രമങ്ങള്‍ക്ക് അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി നേതൃത്വം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ കലാ മത്സരങ്ങള്‍ അരങ്ങേറി. 

ഹാപ്പി ലൈഫ് സെഷന് കെ കെ അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍ നേതൃത്വം നല്‍കി. ആത്മീയ ദുആ മജ്‌ലിസിന് സയ്യിദ് കണ്ണവം തങ്ങല്‍ നേതൃത്വം നല്‍കി. ഇസമാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്ല സഅദി .ചിയ്യൂര്‍, മുഹ്യദ്ധീന്‍ സഅദി, അഡ്വ. ഹബീബ്, ഒ സി ഹമീദ് സൈനി, സ്വലാഹുദ്ദീന്‍ അയ്യൂബി, എം ജി സൈനി, ഇസ്മാഈല്‍ വാളാട്, ഉമര്‍ മൗലവി ആലക്കാട്, സഈദ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഡോ. അബൂബക്കര്‍ മുട്ടത്തോടി സ്വാഗതവും കണ്‍വീനര്‍ അമീന്‍ സഅദി ചെന്നാര്‍ നന്ദിയും പറഞ്ഞു.


Leave A Reply