Saturday, 22 December 2018

മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ വാര്‍ഷിക കൗണ്‍സില്‍ 24ന്

കാസര്‍കോട്: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജില്‍ നിന്നും സഅദി, അഫഌി ബിരുദം നേടിയ പണ്ഡിതന്മാരുടെ സംഘടനയായ മജ്‌ലിസുല്‍ ഉലമാഇസ്സഅദിയ്യീന്‍ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ ഈ മാസം 24 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജില്ലാ സുന്നീ സെന്ററില്‍ നടക്കും. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് പുറമെ ഒന്‍പത് സോണുകളിലെ മുഴുവന്‍ ഭാരവാഹികളും കൗണ്‍സിലര്‍മാരായിക്കും. അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ കൗണ്‍സിലില്‍ തെരഞ്ഞടുക്കും.

ജാമിഅ സഅദിയ മുദരിസ് ഫ്രൊഫസര്‍ മുഹമ്മദ് സ്വാലിഹ് സഅദി ഉദിനൂര്‍ പ്രാര്‍ത്ഥന നടത്തും. ജില്ലാ പ്രസിഡന്റ് ഇബ്രാഹിം സഅദി മുഗു അദ്ധ്യക്ഷം വഹിക്കും. കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ബുഖാരി ഉദ്ഘാടനം ചെയ്യും. കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കും. ജില്ലാ സെക്രട്ടറിമാരായ സഈദ് സഅദി കോട്ടക്കുന്ന് പ്രവര്‍ത്തന റിപ്പോര്‍ട്ടും നൗഫല്‍ സഅദി ഉദിനൂര്‍ വരവ് ചിലവ് കണക്കും അവതരിപ്പിക്കും. 

ഹുസൈന്‍ സഅദി കെ.സി റോഡ്, മൊയ്തു സഅദി ചേരൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, സയ്യിദ് സൈഫുദ്ധീന്‍ സഅദി തൃക്കരിപ്പൂര്‍, സയ്യിദ് അഷ്‌കറലി സഅദി ചട്ടംച്ചാല്‍, സയ്യിദ് യാസീന്‍ സഅദി അല്‍ബുഖാരി ബായാര്‍, മുഹമ്മദ് റഫീഖ് സഅദി ദേലംപാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, പാറപ്പള്ളി ഇസ്മാഈല്‍ സഅദി, അബുബക്കര്‍ സഅദി നെക്ക്രാജെ, കെ.ബി.മുഹമ്മദ് സഅദി പിലാംക്കട്ട, അബ്ദുല്‍ ഖാദര്‍ സഅദി ബാരിക്കാട്, മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന്, അഷ്‌റഫ് സഅദി ആരിക്കാടി, ഹംസ സഅദി ചേരങ്കൈ, വി.സി.അബ്ദുല്ല സഅദി, ഷാഫി സഅദി ശിരിയ,അഹ്മദ് സഅദി ചെങ്കള, ബഷീര്‍ സഅദി ചെറൂണി സംബന്ധിക്കും.


SHARE THIS

Author:

0 التعليقات: