Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് താലൂക്ക് കമ്മിറ്റിക്ക് കീഴില്‍ വിപുലമായ ആദര്‍ശ സമ്മേളനവും അനുസ്മരണവും ബുധനാഴ്ച വൈകിട്ട് നാല് മണി മുതല്‍ കാസര്‍കോട് ചെമ്മനാട് വെച്ച് നടക്കും. 

കന്‍സുല്‍ ഉലമ, നിബ്രാസുല്‍ ഉലമ അനുസ്മരണ പ്രഭാഷണം മുഹമ്മദ് റഫീഖ് സഅദി ദേലംപാടിയും തബ് ലീഗ് ജമാഅത്ത് സത്യവും മിത്യവും എന്ന വിഷയങ്ങളില്‍ എല്‍ സി ഡി ക്ലിപ്പിംഗ് സഹിതം പ്രമുഖ പ്രഭാഷകന്‍ അബ്ദുല്‍ റഷീദ് സഖാഫി പത്തപ്പിരിയം ആദര്‍ശ പ്രഭാഷണവും നടത്തും. സമസ്ത കേന്ദ്ര, ജില്ലാ മുശാവറ അംഗങ്ങള്‍ സംബന്ധിക്കും.

ഇത് സംബന്ധിച്ച് ചേര്‍ന്ന താലൂക്ക് മുശാവറായില്‍ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിമുല്‍ ഹാദി സഖാഫി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിങ്ങ് സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ കാദിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീന്‍ സഖാഫി കുണ്ടാര്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ശാഫി സഖാഫി ഏണിയാടി സ്വാഗതവും ഉമര്‍ സഖാഫി കര്‍ണൂര്‍ നന്ദിയും പറഞ്ഞു.

Leave A Reply