Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ജമ്മുകാശ്മീരില്‍ ഭീകരാക്രമണം; അഞ്ച് ജവാന്മാര്‍ക്ക് വീരമൃത്യു

404

We Are Sorry, Page Not Found

Home Page























സന്നിധാനം: ശബരിമല ദര്‍ശനത്തിനായി ചെന്നൈയില്‍ നിന്നും സന്നിധാനത്തെത്തിയ 11 അംഗ മനിതി സംഘം അയ്യപ്പദര്‍ശനം സാധ്യമാകാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചു സന്നിധാനത്ത് തുടരുന്നു. എന്തു പ്രശ്‌നം നേരിടേണ്ടി വന്നാലും ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി നേതാവ് സെല്‍വി പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് ഇവര്‍ പമ്പയിലെത്തിയത്.

മനിതി സംഘം മലകയറാന്‍ എത്തിയെന്ന വിവരമറിഞ്ഞ് പമ്പയിലും സന്നിധാനത്തും കനത്ത പ്രതിഷേധമായിരുന്നു. ഇവരുടെ വരവില്‍ പ്രതിഷേധിച്ച് കോട്ടയത്തും മറ്റ് സ്ഥലങ്ങളിലും രാവിലെ മുതല്‍ പ്രതിഷേധം തുടങ്ങിയിരുന്നു. ഇപ്പോള്‍ കൂടുതല്‍ പ്രതിഷേധകാരും എത്താന്‍ തുടങ്ങിയിട്ടുണ്ട്. അതേസമയം, മനിതി സംഘത്തിലേക്ക് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി ചേര്‍ന്നിട്ടുണ്ട്.


പൊലിസ് സുരക്ഷ ഒരുക്കണമെന്ന് മനിതി സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രതിഷേധക്കാര്‍ പലയിടങ്ങളില്‍ തമ്പടിച്ചിരിക്കുന്നതിനാല്‍ ഇവരെ കടത്തിവിടാതെ തടഞ്ഞു വെച്ചിരിക്കുകയാണ്. എങ്ങനെ ഇവരെ  മുകളിലേക്ക് എത്തിക്കും എന്നത് പൊലിസിനെ സംബന്ധിച്ച് വെല്ലുവിളിയാണ്.

Leave A Reply