പമ്പയില്‍ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി
സന്നിധാനം: ശബരിമല ദര്‍ശനത്തിനായി എത്തിയ മനിതി സംഘത്തിനെതിരായ പ്രതിഷേധം അക്രമാസക്തമായി. ഇരുനൂറോളം വരുന്ന സംഘം യുവതികളെ ആക്രമിക്കുമെന്ന ഘട്ടത്തില്‍ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി. മനിതി സംഘത്തെ പൊലീസ് പമ്പ സ്റ്റേഷനിലേക്ക് സുരക്ഷിതരായി മാറ്റി. പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചു.
മനിതി സംഘത്തിലെ 11 യുവതികളില്‍ ആറ് പേരാണ് കെട്ട് നിറച്ച് മല ചവിട്ടാന്‍ ഒരുങ്ങിയത്. പമ്പ ഗണപതി കോവിലില്‍ പൂജാരിമാര്‍ യുവതികള്‍ക്ക് കെട്ട് നിറച്ചുനല്‍കാന്‍ വിസമ്മതിച്ചതോടെ യുവതികള്‍ സ്വയം കെട്ടുനിറക്കുകയായിരുന്നു. പൊലീസ് സുരക്ഷയില്‍ എത്തിയ ഇവരെ പമ്പ ഗാര്‍ഡ് റൂം കഴിഞ്ഞുള്ള അയ്യപ്പസ്വാമി റോഡിന് സമീപത്ത് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. ഇതിനിടെ മനിതി സംഘത്തിലെ പ്രതിനിധിയായ സെല്‍വിയുമായി പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോകില്ലെന്ന് ഇവര്‍ ആവര്‍ത്തിച്ചു.
മനിതി സംഘത്തെ തടഞ്ഞത് ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തില്‍
ഇന്നലെ വൈകിട്ട് മധുരയില്‍ നിന്ന് പുറപ്പെട്ട സംഘം 10.45ഓടെയാണ് കോട്ടയത്ത് എത്തിയത്. പൊലീസ് രഹസ്യമായിട്ടാണ് മനിതി സംഘത്തെ പമ്പയില്‍ എത്തിച്ചത്. എന്നാല്‍ പമ്പയിലെത്തിയ ശേഷം ഇവര്‍ക്ക് ഇതുവരെ മുന്നോട്ടുപോകാനായിട്ടില്ല.
അതേസമയം സംഘത്തിന് ദര്‍ശനം അനുവദിക്കുന്ന കാര്യത്തില്‍ ഹൈക്കോടതി മേല്‍നോട്ട സമിതിയുടെ തീരുമാനം നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ഹൈക്കോടതി മേല്‍നോട്ട സമിതി അംഗങ്ങള്‍ ശബരിമലയിലുണ്ട്. അവരുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.
0 التعليقات: