Thursday, 20 December 2018

എസ് ജെ എം മുപ്പതാം വാര്‍ഷികം; വീടിന്റെ കട്ടില വെക്കല്‍ കര്‍മം വെള്ളിയാഴ്ച

കാസര്‍ഗോഡ്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി നിര്‍മിച്ച് നല്‍കുന്ന 30 വിടു കളില്‍ കാസര്‍ഗോഡ് ജില്ലക്ക് അനുവദിച്ച വീടിന്റെ കട്ടിലവെക്കല്‍ കര്‍മ്മം 2018 ഡിസംബര്‍ 21 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് പരപ്പ റൈഞ്ചിലെ ക്ലായിക്കോട് വെച്ച് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ്  സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വഹിക്കും

എസ്. വൈ. എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മദനി അബ്ദുല്‍ ഹമീദ്, എസ്.എം.എ ജില്ലാ ജനറല്‍ സെക്രട്ടറി  സുലൈമാന്‍ കരിവള്ളൂര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റ്  അഷ്‌റഫ് സഅദി ആരിക്കാടി, ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, വെല്‍ഫയര്‍ സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ, എസ് എസ് എഫ് ജില്ലാ സെക്രട്ടറി ശിഹാബുദ്ദീന്‍ പാണത്തൂര്‍ സംബന്ധിക്കും


SHARE THIS

Author:

0 التعليقات: