Friday, 21 December 2018

എസ് ജെ എം മുപ്പതാം വാര്‍ഷികം: ദാറുല്‍ മുഅല്ലിം കട്ടില വെക്കല്‍ കര്‍മം നിര്‍വഹിച്ചു

കാസര്‍ഗോഡ്: സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ മുപ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാന കമ്മറ്റി നിര്‍മിച്ച് നല്‍കുന്ന 30 ദാറുല്‍ മുഅല്ലിമില്‍ കാസര്‍ഗോഡ് ജില്ലക്ക് അനുവദിച്ച വീടിന്റെ കട്ടിലവെക്കല്‍ കര്‍മം പരപ്പ റൈഞ്ചിലെ ക്ലായിക്കോട് വെച്ച് എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ നിര്‍വഹിച്ചു.

എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി ,ജനറല്‍ സെക്രട്ടറി ജമാലുദ്ദീന്‍ സഖാഫി  ഫിനാന്‍സ് സെക്രട്ടറി ഇല്യാസ് കൊറ്റുമ്പ, ഇബ്രാഹീം സഖാഫി അര്‍ളടുക്ക, അഷ്‌റഫ് സുഹ് രി പരപ്പ, അബ്ദുല്‍ ലതീഫ് മൗലവി, അബ്ദുര്‍റസാഖ് സഖാഫി കോട്ടക്കുന്ന്, അഷ്‌റഫ് സഖാഫി എ.കെ.ജി, അബ്ദുര്‍റഹ്മാന്‍ സഅദി തലേക്കുന്ന്, ഹസൈനാര്‍ മദനി, അലി സഅദി, അബൂബക്കര്‍ അഷ്‌റഫി, സിറാജുദ്ദീന്‍ അമാനി, അബ്ദുള്ള ഹാജി, കെ.പി മുഹമ്മദ് കുഞ്ഞി കമ്മാടം, എല്‍ മുഹമ്മദ് ഹാജി, കെ.പി മുഹമ്മദ്, അബൂബക്കര്‍ സി.കെ, സുലൈമാന്‍ പാണത്തൂര്‍, ഹാരിസ് സഅദി നെല്ലിയടുക്കം, സിദ്ദീഖ് അഷ്‌റഫി, അസീസ് മുസ് ലിയാര്‍, മുഹമ്മദ് ഷാഫി, നവാസ് സംബന്ധിച്ചു.


SHARE THIS

Author:

0 التعليقات: