Tuesday, 11 December 2018

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ അവഹേളന ശ്രമം അപകടകരം - എസ് എസ് എഫ്
























ബദിയഡുക്ക: ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മറവില്‍ മതങ്ങളെ ഇകഴ്ത്താനുള്ള ശ്രമങ്ങള്‍ പൊതുസമൂഹത്തില്‍ വലിയ രീതിയില്‍ ഛിദ്രത തീര്‍ക്കാനേ ഉപകരിക്കുകയുള്ളുവെന്ന് എസ്എസ്എഫ് ബദിയഡുക്ക സിവിഷന്‍ സ്റ്റുഡന്റസ് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.

ബദിയടുക്ക ദാറുല്‍ ഇഹ്‌സാനില്‍ നടന്ന കൗണ്‍സില്‍ പ്രസിഡന്റ കബീര്‍ ഹിമമി സഖാഫിയുടെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അബ്ദുറഹ്മന്‍ സഖാഫി പൂത്തപ്പലം ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രറട്ടറി സ്വാദിക്ക് ആവളം ക്ലാസ്സിന് നേത്രത്വം നല്‍കി.  ഫിനാന്‍സ് സെക്രട്ടറി ഹാരിസ് ഹിമമി സഖാഫി പരപ്പ ഡിവിഷനുകളെ പ്രഖ്യാപിച്ചു.
ഫാറൂക്ക് പൊസോട്ട്, കെ എം കളത്തൂര്‍ ഡിവിഷന്‍ കൗണ്‍സില്‍ നിയന്ത്രിച്ചു.

 കരീം ജൗഹരി ഗാളിമുഖം, റഹീം സഅദി, ഫൈസല്‍ സൈനി, ജലാല്‍ തങ്ങള്‍, മജീദ് ഫാളിലി, ഉമൈര്‍ ഹിമമി, റഷീദ് നെക്രാജെ, ഹുസൈന്‍ കൊമ്പോട്, എന്നിവര്‍ യഥാക്രമം ജനറല്‍, ഫിനാന്‍സ്, ദഅവാ, വിസ്ടം, മഴവില്‍, ക്യാമ്പസ്, എ,ച്ച് എസ് എന്നി റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു


SHARE THIS

Author:

0 التعليقات: